മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് അഹാന കൃഷ്ണ. 2014-ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് അഭിനയരംഗത്ത് വന്ന അഹാന പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ടോവിനോയ്ക്ക് ഒപ്പമുള്ള ലുക്കാ എന്ന സിനിമയിലെ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടാനും അഹാനയ്ക്ക് സാധിച്ചിരുന്നു.
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മൂത്തമകളാണ് അഹാന. അഹാനയുടെയും കുടുംബം മുഴുവനും സോഷ്യൽ മീഡിയയിൽ വലിയ താരങ്ങളാണ്. മൂന്ന് അനിയത്തിമാരും യൂട്യൂബിൽ വീഡിയോസ് പങ്കുവെക്കുന്നവരാണ്. അഹാനയും യൂട്യൂബിൽ വീഡിയോസ് ഇടാറുണ്ട്. അതുപോലെ നാല് പേരും ഇൻസ്റ്റാഗ്രാമിലും ഏറെ സജീവമാണ്. ഇപ്പോഴിതാ അഹാന തന്റെ വീട്ടിലെ ഒരു കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
വീട്ടിൽ അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥി അവിടെയുള്ള സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി. വീഡിയോ കണ്ടപ്പോഴാണ് താരം ഇത് നോട്ട് ചെയ്തത്. ക്യാമറയ്ക്ക് മുന്നിൽ എന്തോ അനങ്ങുന്നത് പോലെ തോന്നിയിട്ടാണ് പരിശോധിച്ചത്. എന്താണെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് ഇത് എന്താണെന്ന് അറിയാൻ വേണ്ടി സി.സി.ടി.വി ക്യാമറയ്ക്ക് മുന്നിൽ പോയി പരിശോധിച്ചത്. അപ്പോഴാണ് ആളെ കണ്ടത്.
View this post on Instagram
സി.സി.ടി.ടിയുടെ മുന്നിൽ ഒരു ചെറിയ ചിലന്തി അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതാണ് വീഡിയോയിൽ കണ്ടത്. “ഇന്ന് ക്യാമറയിൽ അസാധാരണമായ ചില ചലനങ്ങൾ ശ്രദ്ധിച്ചു. അതിനാൽ ഞാൻ പരിശോധിക്കാൻ ആ സ്ഥലത്തെത്തി..” എന്ന വിഡിയോയിൽ ഉൾക്കൊളിച്ചുകൊണ്ടാണ് അഹാന പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ട് ഒരുപാട് ചിരിച്ചെന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.