സിനിമ പാരമ്പര്യമുള്ള കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. സിനിമ താരങ്ങളുടെ മക്കൾ സിനിമയിലേക്ക് തന്നെ എത്തുമോ എന്നറിയാൻ പ്രേക്ഷകർ ഇഷ്ടവുമാണ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിന്റെ മകളെയെല്ലാം മലയാളികൾക്ക് ഒരുപാട് സുപരിചിതവുമാണ്.
എല്ലാവരും യൂട്യുബിലും മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വളരെ സജീവമാണ്. യൂട്യൂബർമാരും അതുപോലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമാണ് നാല് മക്കളും. മൂത്തമകൾ അഹാനയും മറ്റൊരു മകളായ ഇഷാനിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ഡാൻസ് വീഡിയോസിലൂടെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്.
അഹാനയും ദിയയും മറ്റു സഹോദരിമാരും അമ്മ സിന്ധുവിന് ഒപ്പം ഇപ്പോൾ സിംഗപ്പൂരിൽ ട്രിപ്പ് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും എല്ലാം അഹാനയും മറ്റു സഹോദരിമാരും പങ്കുവെക്കുന്നുണ്ട്. അവിടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സന്ദർശിക്കുകയും അവിടുത്തെ വെറൈറ്റി ഫുഡുകൾ കഴിക്കുന്നതിന്റെയും ചിത്രങ്ങളാണ് കൂടുതൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇപ്പോഴിതാ അഹാനയ്ക്കും ഇഷാനിക്കും ഹൻസികയ്ക്കും ഒപ്പം ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ ദിയ കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എല്ലാവരും ഷോർട്സിൽ പൊളി ലുക്കിലാണ് ഡാൻസ് കളിച്ചിരിക്കുന്നത്. സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോസിന് മുന്നിൽ നിന്നുമാണ് നാല് പേരും ഡാൻസ് കളിച്ചത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് അഹാനയുടെയും അനിയത്തിമാരുടെയും ഡാൻസിന് ലഭിച്ചിട്ടുള്ളത്.