നടനും രാഷ്ട്രീയ പ്രവർത്തകനായ കൃഷ്ണകുമാറിന്റെ മൂത്തമകളും മലയാള സിനിമയിലെ യുവ നടിയുമായ താരമാണ് നടി അഹാന കൃഷ്ണ. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും കൂടിയും ധാരാളം ആരാധകരുള്ള ഒരാളാണ് അഹാന. അഹാനയെയും അച്ഛനെയും പോലെ തന്നെ ബാക്കി കുടുംബാംഗങ്ങളും മലയാളികൾക്ക് സുപരിചിതരായിട്ടുള്ളവരാണ്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്.
ഇപ്പോഴിതാ കുടുംബസമേതം യൂറോപ്പിലേക്ക് യാത്ര പോയിരിക്കുകയാണ് അഹാന. എല്ലാവരും കൂടി ഒരുമിച്ച് ഇടയ്ക്കിടെ ഇതുപോലെ പല രാജ്യങ്ങളിലേക്കും യാത്ര പോവാറുണ്ട്. കഴിഞ്ഞ വർഷം കൃഷ്ണകുമാർ ഒഴികെ അഹാനയും അമ്മയും മറ്റ് മൂന്ന് മക്കളും കൂടി സിംഗപ്പൂരിൽ പോയിരുന്നു. യൂറോപ്പിൽ എത്തിയ സംഘം അവിടെ നിന്നുള്ള മനോഹരമായ ഫോട്ടോസും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരത്ത് നിന്നും ദുബൈയിലേക്ക് പോവുകയും അവിടെ നിന്ന് സ്വിറ്റ്സർലാൻഡിലേക്കുമാണ് കുടുംബം ആദ്യം യാത്ര പോയത്. കൃഷ്ണകുമാറാണ് കുടുംബ സമേതമുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ കൃഷ്ണകുമാർ, ബിജെപിയുടെ സ്ഥാപക ദിനത്തിൽ കൊടും മഞ്ഞിൽ കൊടിയും പിടിച്ചുനിൽക്കുന്ന ഒരു ഫോട്ടോയും കൃഷ്ണകുമാർ പങ്കുവച്ചിട്ടുണ്ടായിരുന്നു.
സ്വിറ്റ്സർലാൻഡിൽ നിന്നും നേരെ ഫ്രാൻസിലേക്കാണ് താരകുടുംബം പോയത്. അവിടെ ഈഫൽ ടവറിന് മുന്നിൽ നിൽക്കുന്ന കുടുംബ ഫോട്ടോസും കൃഷ്ണകുമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട ആഴ്ചത്തേക്കാണ് കുടുംബം വെക്കേഷന് പോയിരിക്കുന്നത്. മാർച്ച് 30-ന് യാത്ര തിരിച്ച അഹാനയും കുടുംബവും വിഷുവിന് മുമ്പ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതെസമയം അഹാന നായികയാകുന്ന അടി ഏപ്രിൽ 14-നാണ് റിലീസ് ചെയ്യുന്നത്.