നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മൂത്തമകളാണ് സിനിമ നടിയായി അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ അഹാന മലയാളത്തിലെ ഏറെ ആരാധകരുള്ള ഒരു യുവനടി കൂടിയാണ്. സിനിമ നടിയെന്നത് പോലെ തന്നെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അഹാന. രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് പ്രവേശിക്കുന്നത്.
ഞാൻ സ്റ്റീവ് ലൂപസ് എന്ന ആ സിനിമ തിയേറ്ററുകളിൽ പക്ഷേ പരാജയപ്പെട്ടു. ആ സിനിമയ്ക്ക് ശേഷം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അഹാന അഭിനയത്തിലേക്ക് വീണ്ടും മടങ്ങി എത്തുന്നത്. നിവിൻ പൊളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ സഹോദരിയായിട്ടാണ് അഹാന അഭിനയിച്ചത്. അതിന് ശേഷം അഹാന വീണ്ടും നായികയായി അഭിനയിച്ചു.
ടോവിനോയുടെ നായികയായി ലുക്കാ എന്ന സിനിമയിൽ അഭിനയിച്ച അഹാന അതിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റി. ലോക്ക് ഡൗൺ നാളുകളിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ ഒരു നടി കൂടിയാണ് അഹാന. അഹാന മാത്രമല്ല മൂന്ന് അനിയത്തിമാരെയും താരം മലയാളികൾക്ക് കൂടുതൽ പരിചിതരാക്കി. ഇന്ന് നാല് പേർക്കും കേരളത്തിൽ ആരാധകരുമുണ്ട്.
നാൻസി റാണി, അടി എന്നീ സിനിമകളാണ് ഇനി അഹാനയുടെ ഇറങ്ങാനുള്ളത്. അഹാന വളരെ സിംപിൾ ലുക്കിൽ മിന്നി തിളങ്ങി നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. സുഹൃത്തുകൾക്ക് ഒപ്പം ചെറിയ ഒരു വെക്കേഷൻ പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്. സൂര്യ ശോഭയിൽ പ്രകാശം പോലെ പ്രഭയിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. റഹീയ നഗമാണ് ഫോട്ടോ എടുത്തത്.