December 11, 2023

‘കാണാൻ എന്ത് ക്യൂട്ട് ആണിത്!! അമ്മ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ..’ – ഫോട്ടോസ് കാണാം

ഒരുപിടി നല്ല കഥാപത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി അഹാന കൃഷ്ണ. നടനും ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന സിനിമയിലേക്ക് എത്തുന്നത് 2014-ലാണ്. ആദ്യ സിനിമയ്ക്ക് ശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഹാന അടുത്ത ചിത്രത്തിൽ അഭിനയിക്കുന്നത്. അതും നായകന്റെ അനിയത്തിയുടെ റോളിലാണ്.

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ ആണ് അഹാനയുടെ ആദ്യ സിനിമ. അതിന് ശേഷം 2017-ൽ അൽത്താഫ് സലീമിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ നിവിൻ പൊളിയുടെ അനിയത്തിയായി അഭിനയിച്ചു. തൊട്ടടുത്ത ചിത്രത്തിൽ ടോവിനോയുടെ നായികയായി അഭിനയിച്ച അഹാന പിന്നീട് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ് അഹാനയ്ക്ക് ഇത്രയേറെ ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായത്. പതിനെട്ടാം പടി, ഡോട്ട്സ്, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിൽ അഹാന അഭിനയിച്ചിട്ടുണ്ട്. അടി, നാൻസി റാണി എന്നിവയാണ് അഹാനയുടെ അടുത്ത സിനിമകൾ. കഴിഞ്ഞ വർഷം തോന്നൽ എന്നൊരു മ്യൂസിക് വീഡിയോ അഹാന സംവിധാനം ചെയ്തിരുന്നു.

അഹാനയും അനിയത്തിമാരും കഴിഞ്ഞ ഒന്നര വർഷത്തിൽ സോഷ്യൽ മീഡിയയിൽ ഒരുപാട് തവണ വൈറലായിട്ടുണ്ട്. ഇവരുടെ വീഡിയോസും ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മ എടുത്ത മനോഹരമായ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഹാന. ‘പിക്സൽ പോർട്രെയ്റ്റുകൾ ഒരു മൂഡാണ്..’, എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.