2014-ൽ പുറത്തിറങ്ങിയ രാജീവ് രവി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് നടി അഹാന കൃഷ്ണ. യുവ താരനിരയിൽ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ പ്രയോജനം ഉണ്ടാക്കുന്ന ഒരാളാണ് അഹാന. കുടുംബത്തിലെ എല്ലാവരെയും സോഷ്യൽ മീഡിയയിൽ താരങ്ങളാക്കിയതോടൊപ്പം തന്നെ സ്വന്തമായും ഒരു ചാനൽ അഹാന കൃഷ്ണ തുടങ്ങിയിരുന്നു. ധാരാളം സബ്.സ്ക്രൈബേഴ്സും താരത്തിനുണ്ട്.
ഇപ്പോൾ അമ്മയ്ക്കും അനിയത്തിമാർക്കും ഒപ്പം അവധി ആഘോഷിക്കാൻ കാശ്മീരിൽ പോയിരിക്കുകയാണ് അഹാന. അവിടെ നിന്നുള്ള ചിത്രങ്ങൾ എല്ലാവരും മത്സരിച്ച് പോസ്റ്റ് ചെയ്യുന്നുമുണ്ട്. അഹാന ആണെങ്കിൽ നന്നായി പാടുമെന്ന് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ബോളിവുഡിൽ സൂപ്പർഹിറ്റ് ഗാനമായ ‘തുജ് മേം റബ് ദികത ഹേ..’ അതിമനോഹരമായി കാശ്മീരിൽ വച്ച് പാടുന്ന ഒരു വീഡിയോ അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാട്ട് ഇഷ്ടമായ ആരാധകരും മറ്റ് മലയാളികളും മികച്ച അഭിപ്രായം നൽകുകയും ചെയ്തു. പാടുന്നതിന് ഒപ്പം തന്നെ പിയാനോയുടെ ട്യൂണുമുണ്ട്. വിനേഷാണ് പിയാനോ വായിച്ചത്. താരങ്ങൾ ഉൾപ്പടെയുള്ള നന്നായിട്ടുണ്ടെന്ന് കമന്റ് ഇട്ടിട്ടുണ്ട്. പക്ഷേ വീഡിയോയുടെ താഴെ ഒരു ചൊറി കമന്റ് ഇട്ടവന് താരം കിടിലം മറുപടി കൊടുത്തിരിക്കുകയാണ്. പൊതുവേ അത്തരം കമന്റ് കണ്ടാൽ താൻ ബ്ലോക്ക് ചെയ്യാനാണ് പതിവ്.
‘രണ്ട് ചണക പീസ് തരട്ടെ’ എന്നായിരുന്നു കമന്റ്. അഹാനയുടെ അച്ഛൻ നടൻ കൃഷ്ണകുമാർ ബി.ജെ.പിയിൽ ചേർന്ന ശേഷം താരത്തിന് ഇത്തരം കമന്റുകൾ വരാറുണ്ടായിരുന്നു. ഈ തവണ പക്ഷേ അഹാന അത് വെറുതെ വിടാൻ ഉദ്ദേശിച്ചില്ല. കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അഹാന അതിന് മറുപടി നൽകി. ഇംഗ്ലീഷിലായിരുന്നു താരത്തിന്റെ മറുപടി. അഹാനയുടെ മറുപടിയുടെ മലയാളം ഇങ്ങനെ, “സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു മാറ്റത്തിന്, നിങ്ങൾക്ക് മറുപടി ആഗ്രഹിച്ചു.
മനുഷ്യൻ എന്ന നിലയിൽ ഒരാൾക്ക് അൽപ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം.. തീർച്ചയായും ഒരുപാട് ആത്മസ്നേഹവും! അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അർത്ഥശൂന്യമായ ഡയലോഗുകൾ, പ്രത്യേകിച്ച് ഒരു പൊതുസഞ്ചയത്തിൽ പറഞ്ഞുകൊണ്ട് അപമാനിതയായി സ്വയം വിഡ്ഢിയാകരുത്.. സൂക്ഷിക്കുക..”, അഹാന മറുപടി കൊടുത്തു. അഹാനയുടെ മറുപടി ഏറ്റെടുത്ത് ആരാധകരും കണക്കിന് കമന്റ് ഇട്ടവന് ചുട്ടമറുപടി നൽകി.