December 4, 2023

‘സർ, ഏജന്റ് ടീന ഹിയർ!! യാ മോനെ തിയേറ്റർ ഇളക്കിമറിച്ച ആ സീൻ പുറത്തുവിട്ട് വിക്രം ടീം..’ – വീഡിയോ ട്രെൻഡിംഗ്

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സ്വന്തമാക്കി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കമൽഹാസന്റെ സിനിമ ജീവിതത്തിലെയും തമിഴ് സിനിമ മേഖലയിലെയും ഏറ്റവും കളക്ഷൻ നേടിയ സിനിമയായി വിക്രം മാറി കഴിഞ്ഞു. തമിഴ് നാട്ടിൽ ഇൻഡസ്ട്രിയിൽ ഹിറ്റായി മാറിയിരുന്നു വിക്രം.

സിനിമയുടെ വിജയം അണിയറപ്രവർത്തകരും താരങ്ങളും ആഘോഷിക്കുകയാണ്. ലോകേഷ് എന്ന സംവിധായകന്റെ കഴിവ് പ്രേക്ഷകർ ഒരിക്കൽ കൂടി കാണാൻ സാധിച്ചു. ഹോളിവുഡിലെ മാർവെൽ പോലെ പരസ്പരം സിനിമകൾ തമ്മിൽ ബന്ധപ്പെടുത്താനും ലോകേഷിന് കഴിഞ്ഞു. ലോകേഷിന്റെ തന്നെ കൈതിയും വിക്രവും തമ്മിൽ ബന്ധമുണ്ട്. കൈതി 2-വും വിക്രത്തിന്റെ അടുത്ത ഭാഗവും ഇറങ്ങാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

കമൽഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സൂര്യയെ ക്ലൈമാക്സിലാണ് കാണിക്കുന്നതെങ്കിലും വളരെ സിനിമയിലെ വില്ലൻ അദ്ദേഹമാണ്. അടുത്ത ഭാഗത്തിൽ സൂര്യയുടെ റോളെക്സും കമൽഹാസന്റെ വിക്രമും തമ്മിലുള്ള നിമിഷങ്ങൾ കാണാൻ പ്രേക്ഷകർ ഉറ്റുനോക്കുകയാണ്.

തിയേറ്ററുകൾ ആരവും കൈയടിയും ഉണ്ടായ ഒരുപാട് സന്ദർഭങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. ഇന്റർവെൽ സീനിലും ക്ലൈമാക്സിൽ സൂര്യയെ കാണിച്ചപ്പോഴുമുണ്ടായ അതെ കൈയടി മറ്റൊരു രംഗം കാണിച്ചപ്പോൾ ഉണ്ടായിരുന്നു. വിക്രത്തിന്റെ സഹപ്രവർത്തകയായ ഏജന്റ് ടിനയെന്ന് വെളിപ്പെടുത്തിയപ്പോഴുള്ള രംഗവും സംഘട്ടനവും പ്രേക്ഷകർ ഒരിക്കലും മറക്കാൻ സാധിക്കില്ല.

വലിയമ്മാൾ എന്ന വേലക്കാരിയായിട്ടാണ് തുടക്കത്തിൽ ഏജന്റ് ടീനയെ കാണിക്കുന്നത്. ക്ലൈമാക്സിന് തൊട്ടുമുമ്പാണ് ഏജന്റ് ടീന എന്ന് പറഞ്ഞ് വെളിപ്പെടുത്തിയുള്ള ഫൈറ്റ് സീൻ. ഇപ്പോഴിതാ തിയേറ്റർ ഇളക്കിമറിച്ച ആ സീൻ വിക്രം ടീം പുറത്തുവിട്ടിരിക്കുകയാണ്. വിക്രം ഓൾ ടൈം റെക്കോർഡ് കാണിച്ചുകൊണ്ടുള്ള പ്രൊമോ ടീസറായിട്ടാണ് ഇത് റിലീസ് ചെയ്തത്. യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയും ചെയ്തു.