അനൂപ് മേനോൻ, ഭാവന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഇറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അദിതി രവി. അതിൽ ചെറിയ റോളിലാണ് താരം അഭിനയിച്ചിരുന്നത്. പിന്നീട് ബിവൈർ ഓഫ് ഡോഗ്സ്, കോഹിനൂർ എന്നീ സിനിമകളിലും ചെറിയ റോളുകളിൽ അദിതി അഭിനയിച്ചിരുന്നു.
സണ്ണി വെയന്റെ നായികയായി അലമാര എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് അദിതിയെ കൂടുതൽ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഉദാഹരണം സുജാതയിൽ ക്ലൈമാക്സിൽ ഒരു കാമിയോ റോളിലും അദിതി അഭിനയിച്ചിരുന്നു. പ്രണവ് മോഹൻലാൽ ആദ്യമായി നായകനായ ‘ആദി’ എന്ന ചിത്രത്തിൽ അദിതി ആയിരുന്നു നായികയായി അഭിനയിച്ചിരുന്നത്. പരസ്യ ചിത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് അദിതി.
ലവകുശ, ചെമ്പരത്തിപ്പൂ, കുട്ടനാടൻ മാർപ്പാപ്പ, നാം, പത്താം വളവ്, 12-ത് മാൻ, കുറി, പീസ് തുടങ്ങിയ സിനിമകളിൽ അദിതി അഭിനയിച്ചിട്ടുണ്ട്. ആനയെ പൊക്കിയ പാപ്പാൻ ആണ് ഇനി ഇറങ്ങാനുള്ള അദിതിയുടെ ചിത്രം. മ്യൂസിക് വീഡിയോസിലും, ഷോർട്ട് ഫിലിമുകളിലും അദിതി അഭിനയിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിനിയാണ് അദിതി രവി. ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലും അദിതി അഭിനയിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ മറ്റു നടിമാരെ പോലെ തന്നെ അദിതിയും സജീവമാണ്. പുള്ളി സാരിയിൽ കടൽ തീരത്ത് അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന മനോഹരമായ ഫോട്ടോസ് അദിതി പങ്കുവച്ചിട്ടുണ്ട്. ടിയാന ഡിസൈൻസിന്റെ സാരിയാണ് അദിതി ധരിച്ചിരിക്കുന്നത്. ആര്യ ജിതിനാണ് മേക്കപ്പ് ചെയ്തത്. ജിഷ്ണു മുരളിയാണ് മനോഹരമായ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.