ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അദിതി രവി. അതിന് ശേഷം ബിവൈർ ഓഫ് ഡോഗ്സ്, കോഹിനൂർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അദിതി തമിഴിലും ഒരു സിനിമ ചെയ്തു. പിന്നീട് അലമാര എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്ത അദിതി സിനിമ മേഖലയിൽ തന്റെ സാനിദ്ധ്യം അറിയിക്കുകയും നിരവധി സിനിമകൾ ചെയ്യുകയും ചെയ്തു.
മോഹൻലാലിന്റെ മകൻ പ്രണവ് ആദ്യമായി സിനിമയിൽ നായകനായി അഭിനയിച്ചപ്പോൾ ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനും അദിതിക്ക് അവസരം ലഭിച്ചു. കടുത്ത മോഹൻലാൽ ആരാധിക കൂടിയായ അദിതിക്ക് അത് ഗുണം ചെയ്തു. മോഹൻലാലിൻറെ തന്നെ ജീത്തു ജോസഫ് ഒടിടി ചിത്രമായ 12-ത് മാനിൽ പ്രധാനപ്പെട്ട റോളുകളിൽ ഒന്ന് ചെയ്യാനും അദിതിക്ക് അവസരമുണ്ടായി.
മമ്മൂട്ടി, ബി ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫർ ആണ് അദിതിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആനയെ പൊക്കിയ പാപ്പാൻ, ഹണ്ട് എന്നിവയാണ് അദിതിയുടെ ഇനി വരാനുള്ള സിനിമകൾ. പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി യു.കെയിലെ ലണ്ടനിലാണ് അദിതി ഇപ്പോൾ. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങൾ അദിതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
കട്ട സ്റ്റൈലിഷ് ലുക്കിലാണ് അദിതിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. വെസ്റ്റേൺ ലേഡിയുടെ ഔട്ട് ഫിറ്റാണ് അദിതി ധരിച്ചിരിക്കുന്നത്. “നിങ്ങളുടെ ജീവിതം സ്വപ്നം കാണരുത്.. നിങ്ങളുടെ സ്വപ്നങ്ങൾ ജീവിക്കുക..”, അദിതി രവി തന്റെ ചിത്രങ്ങൾക്ക് ഒപ്പം എഴുതി. ആൽബർട്ട് വില്യം ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഏത് സിനിമയുടെ ഷൂട്ടിങ്ങിന് ആണ് ലണ്ടനിൽ പോയിരിക്കുന്നതെന്ന് വ്യക്തമല്ല.