December 11, 2023

‘നീല ലെഹങ്കയിൽ അതിസുന്ദരിയായി നടി അദിതി രവി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ആംഗ്രി ബേബീസ് ഇൻ ലവ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അദിതി രവി. അനൂപ് മേനോനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തിൽ അദിതി സഹനടി വേഷത്തിലാണ് അഭിനയിച്ചത്. അതിന് ശേഷം കോഹിനൂർ എന്ന സിനിമയിലാണ് അദിതി അഭിനയിച്ചിരുന്നത്. അതിലും ചെറിയ റോളാണ് അദിതി ചെയ്തത്.

സണ്ണി വെയ്‌ന്റെ നായികയായി അലമാര എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് അദിതിയ്ക്ക് പിന്നീട് നായികാ വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. സിനിമയിൽ വലിയ വിജയമായില്ലെങ്കിലും അദിതിയുടെ കരിയറിൽ മാറ്റങ്ങളുണ്ടായി. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഉദാഹരണം സുജാത, ലവകുശ, ചെമ്പരത്തിപ്പൂ തുടങ്ങിയ സിനിമകളിലാണ് പിന്നീട് അദിതി അഭിനയിച്ചത്. ഇതു എന്ന മായം എന്ന തമിഴ് സിനിമയിലും അദിതി അഭിനയിച്ചിരുന്നു.

മോഹൻലാലിൻറെ മകൻ പ്രണവ് ആദ്യമായി നായകനായ ചിത്രമായ ആദിയിൽ അദിതി ആയിരുന്നു നായികയായി അഭിനയിച്ചത്. സിനിമ തിയേറ്ററുകളിൽ വലിയ വിജയമാവുകയും ചെയ്തു. കുട്ടനാടൻ മാർപ്പാപ്പ, നാം, ദി ലാസ്റ്റ് ടു ഡേയ്സ്, പത്താം വളവ്, 12-ത് മാൻ, കുറി തുടങ്ങിയ സിനിമകളാണ് അതിന് ശേഷം അദിതി അഭിനയിച്ചത്. ജോജുവിന്റെ പീസ് ആണ് അദിതിയുടെ അവസാനം ഇറങ്ങിയ സിനിമ.

ആനയെ പൊക്കിയ പാപ്പൻ ആണ് അദിതിയുടെ അടുത്ത ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ അദിതി പങ്കുവച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. നീല ലെഹങ്കയിൽ സുന്ദരിയായ അദിതിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജിഷ്ണു മുരളിയാണ്. ടിയാന ഡിസൈൻസാണ് കോസ്റ്റിയൂം ചെയ്തത്. ആര്യ ജിതിനാണ് അദിതിയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.