സിനിമയിലും സീരിയലിലും ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ശാലിൻ സോയ. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ശാലിൻ പിന്നീട് നായികയായും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ശാലിൻ തന്റെ സിനിമ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കവച്ചിരിക്കുകയാണ്.
സിനിമയിൽ അഭിനയത്തിന് പുറമേ സംവിധായകയാകാൻ ഒരുങ്ങുകയാണ് ശാലിൻ. തന്റെ ആദ്യത്തെ ഫീച്ചർ ഫിലിമിന്റെ ഷൂട്ടിംഗ് അവസാനിച്ചു എന്ന് കുറിച്ചുകൊണ്ടാണ് ശാലിൻ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. “എന്റെ ആദ്യ ഫീച്ചർ ഫിലിമിന്റെ ഷൂട്ടിംഗ് അവസാനിച്ചു.. എന്നിൽ വിശ്വസിച്ചതിനും ഇത് സാധ്യമാക്കാൻ മുന്നോട്ട് വന്നതിനും എന്റെ അവിശ്വസനീയമായ ടീമിന് ഞാൻ നന്ദി പറയുന്നു.
ഈ കഥ പറയാൻ എന്നെ സഹായിച്ചതിന് നന്ദി. സിനിമ എന്ത് തന്നെയായാലും എനിക്ക് അറിയാം, അത്രയധികം അർപ്പണബോധവും കഠിനാധ്വാനവും നിങ്ങൾ എന്നിലുള്ള വിശ്വാസവും കൊണ്ടാണ് ഇത് ചെയ്തതെന്ന്. സിനിമ ചെയ്യാൻ നിങ്ങൾ എടുത്ത ആ സ്നേഹത്തിന് മുന്നിൽ ഒന്നുമില്ല. അത് വളരെക്കാലം എന്നോടൊപ്പം കൊണ്ടുപോകും. ഞാൻ എപ്പോഴും നന്ദിയുള്ളവവളായിരിക്കും..”, ശാലിൻ കുറിച്ചു.
അതെ സമയം ധമാക്ക എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലാണ് അവസാനമായി ശാലിൻ അഭിനയിച്ചത്. നായികയായി കൂടുതൽ സിനിമകൾ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ശാലിനിൽ നിന്ന് ആരാധകർക്ക് ഈ സന്തോഷ വാർത്ത അറിയാൻ സാധിച്ചത്. ഫ്യു ഹ്യൂമൻസ് എന്നാണ് ശാലിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. 4-5 ഷോർട്ട് ഫിലിമുകൾ ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്.