സിനിമയിൽ ചെറിയ അവതരിപ്പിക്കുന്ന താരങ്ങളെ മലയാളികൾ ചിലപ്പോൾ എന്നും ഓർത്തിരിക്കാറുണ്ട്. ആ കഥാപാത്രത്തിന്റെ പ്രതേകത കൊണ്ടോ അത് അവതരിപ്പിക്കുന്ന താരങ്ങളുടെ മികവ് കൊണ്ടോ ഒക്കെ അവർ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാറുണ്ട്. ചിലർ വർഷങ്ങളോളം ചെറിയ വേഷങ്ങളിൽ അഭിനയിച്ച ശേഷമായിരിക്കും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി രമ്യ പണിക്കർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ചങ്ക്.സിലൂടെയാണ് രമ്യയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ഒരാളുകൂടിയാണ് രമ്യ പണിക്കർ. അതിന് മുമ്പ് ഇറങ്ങിയ ഒരേമുഖത്തിലും രമ്യ അഭിനയിച്ചിട്ടുണ്ട്.
ചങ്ക്.സിലെ ജോളി മിസ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം ഒരുപാട് യുവാക്കളുടെ മനസ്സിൽ ഇടം നേടാൻ രമ്യയ്ക്ക് സാധിച്ചു. സൺഡേ ഹോളിഡേ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ കടുവയാണ് രമ്യയുടെ അവസാന റിലീസ്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലെ സീസൺ ത്രീയിലെ മത്സരാർത്ഥിയായിരുന്നു രമ്യ.
മണിക്കുട്ടനായിരുന്നു ആ സീസണിലെ വിജയിയായി മാറിയത്. രമ്യ അതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായിരുന്നു. ഇപ്പോഴിതാ നീല സാരിയുടുത്തുള്ള രമ്യയുടെ ഒരു കിടിലം ഫോട്ടോഷൂട്ടാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. അൻസൽ ഓറഞ്ച് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇതേ സാരിയുടുത്ത് ഒരു കലക്കൻ ഡാൻസും രമ്യ പണിക്കർ കളിച്ചിട്ടുണ്ട്. പ്രെറ്റിടെസോറീയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
View this post on Instagram