നിവിൻ പൊളി നായകനായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടി റെബ മോണിക്ക ജോൺ വിവാഹിതയായി. കാമുകൻ ജോയിമോൻ ജോസഫാണ് താരത്തിന്റെ കഴുത്തിൽ മിന്നുകെട്ടിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ജോയ് റെബയെ പ്രൊപോസ് ചെയ്തത്.
താൻ യെസ് പറഞ്ഞെന്ന് സൂചിപ്പിച്ചുകൊണ്ട് മുട്ടിക്കുത്തി നിന്ന് പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു. ബാംഗ്ലൂരിൽ വച്ച് നടന്ന ചടങ്ങളിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എന്നിരുന്നാൽ പോലും വിവാഹം വളരെ ആഘോഷമാക്കിയിരുന്നു. തൈക്കുടം ബ്രിഡ്ജിന്റെ ഫൗണ്ടർമാരിൽ ഒരാളും ഗായകൻ ഗോവിന്ദ് വസന്തയുടെയും സംഘത്തിന്റെയും സംഗീതനിശ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് താരത്തിന്റെ ജന്മദിനത്തിനാണ് ജോയ് റെബയെ പ്രൊപോസ് ചെയ്തതെങ്കിലും ഇരുവരും തമ്മിൽ വർഷങ്ങളായി അറിയാമായിരുന്നു. ദുബായ് സ്വദേശിയാണ് ജോയിമോൻ ജോസഫ്. ബ്രൈഡൽ വെഡിങ്ങ് ഗൗണിലാണ് വിവാഹത്തിന് റെബ മോണിക്ക ഇട്ടിരുന്നത്. വരൻ ജോയിമോൻ കോട്ടും സ്യുട്ടുമാണ് ധരിച്ചിരുന്നത്.
പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ, ഫോറൻസിക് തുടങ്ങിയ മലയാള സിനിമകളിൽ റെബ മോണിക്ക നായികയായി അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ ബിഗിൽ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറിയ റെബ മോണിക്ക ഒരു കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബിഗിലിൽ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് താരം അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചു.