യാത്രകൾ എന്നും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ജീവിതത്തിൽ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും എല്ലാത്തിൽ നിന്നും മാറി നിൽക്കുവാനുമൊക്കെ ചിലർ യാത്രകൾ ചെയ്യാറുണ്ട്. ചിലരാണെങ്കിൽ യാത്രകളെ മാത്രം ഇഷ്ടപ്പെടുന്നവരുമുണ്ട്. മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളും ഇത്തരത്തിൽ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. പലപ്പോഴും അവരുടെ പോസ്റ്റുകളിലൂടെ നമ്മൾ അത് മനസ്സിലാക്കിയിട്ടുള്ളതാണ്.
സിനിമയിലെ തിരക്കുകൾക്കും ഷൂട്ടിംഗ് ടെൻഷനുകൾക്കും ഒരു ബ്രെക്ക് എടുത്ത് യാത്ര ചെയ്യുന്നവരാണ് താരങ്ങളിൽ പലരും. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ താരമായിരുന്നു നടി പ്രിയ പ്രകാശ് വാര്യർ. സിനിമയിലെ ഗാനം ഇറങ്ങിയ സമയത്താണ് പ്രിയ വാര്യർ ഇന്റർനെറ്റിൽ സെൻസേഷണലായി മാറുന്നത്. പിന്നീട് മലയാളത്തിൽ നിന്ന് മറ്റു ഭാഷകളിൽ അഭിനയിക്കാൻ പ്രിയ വാര്യർ പോയി.
മറ്റു സിനിമ മേഖലകളിൽ പോയപ്പോഴും പ്രിയയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രിയയും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് താരത്തിന്റെ ഇൻസ്റ്റാഗ്രാം നോക്കിയാൽ മനസ്സിലാവും. അവധി ആഘോഷങ്ങളുടെ ഭാഗമായി പ്രിയ വാര്യർ ശ്രീലങ്കയിലേക്ക് പോയിരിക്കുകയാണ്. ശ്രീലങ്കയിലെ ബെൻകോട്ട എന്ന സ്ഥലത്തെ ബീച്ചിൽ നിന്നുള്ള വീഡിയോ ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ശ്രീലങ്കയിലെ തെരുവോരങ്ങളിൽ ഒരു സാധാരണ പെൺകുട്ടിയെ പോലെ കാഴ്ചകൾ കണ്ട് നടക്കുന്ന പ്രിയയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വഴിയോര കാഴ്ചകൾ മാത്രമല്ല, സൂര്യാസ്തമയവും അതുപോലെ രാത്രിയിൽ അവിടുത്തെ ട്രഡീഷണൽ ഭക്ഷണം കഴിച്ചും അതോടൊപ്പം അവിടെയുള്ള നാടൻ കലാരൂപങ്ങൾ ആസ്വദിച്ചും ഇരിക്കുന്ന പ്രിയയെ വിഡിയോയിൽ കാണാൻ സാധിക്കും.