രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളിൽ തിളങ്ങിയ പാലേരിമാണിക്യം ഒരു പാതിരാകൊ.ലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മൈഥിലി. അതിലെ മാണിക്യം എന്ന പെൺകുട്ടിയായി തകർത്ത് അഭിനയിച്ച മൈഥിലി ആദ്യ ചിത്രത്തിലൂടെ ധാരാളം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ സാധിച്ചിരുന്നു.
പിന്നീട് കേരളം കഫേ, ചട്ടമ്പിനാട്, നല്ലവൻ, ശിക്കാർ, സാൾട്ട് ആൻഡ് പേപ്പർ, ഈ അടുത്ത കാലത്ത്, മായാമോഹിനി, ഭൂമിയിലെ അവകാശികൾ, കൗബോയ്, നാടോടിമന്നൻ, ഗോഡ്സ് ഓൺ കൺട്രി, വില്ലാളിവീരൻ, ഞാൻ, ലോഹം, ക്രോസ് റോഡ്, മേരാ നാമ് ഷാജി തുടങ്ങിയ സിനിമകളിൽ മൈഥിലി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമകളിൽ മാത്രമാണ് മൈഥിലി ഇതുവരെ അഭിനയിച്ചിട്ടുള്ളത്.
പത്തനംതിട്ട കോന്നി സ്വദേശിനിയാണ് മൈഥിലി. ബറൈറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലി ആർക്കിടെക്ട ആയ സമ്പത്തുമായി വിവാഹിതയാകുന്നത്. മലയാള സിനിമയിലെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു ഒരു വിവാഹമായിരുന്നു മൈഥിലിയുടേത്. വിവാഹം കഴിഞ്ഞ് അഞ്ചാം മാസം തിരുവോണ ദിനത്തിൽ ആ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷമാണ് മൈഥിലി ആരാധകരുമായി പങ്കുവച്ചത്. ഓണത്തിന് ഇരട്ടി മധുരം പോലെയായിരുന്നു മൈഥിലിയുടെ പോസ്റ്റ് മലയാളികൾ ഏറ്റെടുത്തത്. ഭർത്താവിന് ഒപ്പം ഓണ ഡ്രെസ്സിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയാണ് ഈ കാര്യം അറിയിച്ചത്. അഹാന കൃഷ്ണ, അപർണ നായർ, ഉണ്ണിമായ പ്രസാദ്, സ്വേതാ മേനോൻ, ഗൗതമി നായർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.