December 4, 2023

‘സിനിമ-സീരിയൽ താരം ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹിതരായി..’ – വീഡിയോ കാണാം

പ്രശസ്ത സിനിമ സീരിയൽ നടി ദേവിക നമ്പ്യാരും സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായകൻ വിജയ് മാധവും തമ്മിൽ വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഓഗസ്റ്റിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

വിവാഹത്തിന് സെറ്റ് സാരിയിൽ വളരെ കുറച്ച് മാത്രം ആഭരണങ്ങൾ അണിഞ്ഞ് സിംപിൾ ലുക്കിലാണ് ദേവിക എത്തിയത്. അഭിനയത്രി എന്നതിൽ ഉപരി നല്ലയൊരു നർത്തകിയും കൂടിയാണ് ദേവിക. ഇത് കൂടാതെ ടെലിവിഷൻ ഷോകളിൽ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമയിലെ രാക്കുയിൽ എന്ന സീരിയലിലാണ് ഇപ്പോൾ ദേവിക അഭിനയിക്കുന്നത്.

മഴവിൽ മനോരമയിലെ തന്നെ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിൽ ഇപ്പോൾ അവതാരകയായും ദേവിക സജീവമാണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, വികടകുമാരൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ദേവിക അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 15-ഓളം സിനിമകളിൽ ദേവിക ഇതുവരെ അഭിനയിച്ചു.

വിജയ് മാധവ് ആകട്ടെ സ്റ്റാർ സിംഗറിന് ശേഷം ചില സിനിമകളിൽ സംഗീത സംവിധായകനായി തിളങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ധാരാളം കവർ സോങ്ങുകളും വിജയ് പാടിയിട്ടുണ്ട്. ദേവികയുടെ രാക്കുയിൽ സീരിയലിൽ ഒരു എപ്പിസോഡിൽ വിജയും അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്കും വീഡിയോസിനും താഴെ ആരാധകർ ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.