മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വീഡിയോ പ്രൊഡക്ഷൻ കമ്പനിയാണ് കരിക്ക്. ഒരുപിടി പുതിയ താരങ്ങൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെബ് സീരീസുകളും വീഡിയോസും എടുക്കുകയും അതിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. കരിക്കിന് തന്നെ യൂട്യൂബിൽ പല ചാനലുകളും നിലവിലുണ്ട്. ഓരോ ചാനലും ഓരോ ടൈപ്പ് കോൺടെന്റ്സാണ് ഇടുന്നത്.
കരിക്ക് ടീമിന്റെ തന്നെ പ്രൊഡക്ഷനിൽ ഇറങ്ങുന്ന ചില വെബ് സീരീസുകൾ കരിക്ക് ഫ്ലിക്ക് എന്ന ചാനലിൽ വരാറുണ്ട്. അതിൽ ആദ്യം ശ്രദ്ധനേടുന്നത് പെൺകുട്ടികൾ കേന്ദ്രകഥാപാത്രങ്ങളായ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരീസാണ്. അതിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ദീപ തോമസ്. അതിലെ പ്രകടന മികവ് കൊണ്ട് ദീപ തോമസിന് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചു.
ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന സിനിമയിലാണ് ദീപ തോമസ് ആദ്യമായി അഭിനയിക്കുന്നത്. ചെറിയ വേഷമായിരുന്നെങ്കിൽ കൂടി വളരെ ഭംഗിയായി ദീപ അത് അവതരിപ്പിച്ചു. അതിന് ശേഷം മോഹൻകുമാർ ഫാൻസിൽ വിനയ് ഫോർട്ടിന്റെ കൂടെ നടക്കുന്ന കഥാപാത്രമായി തിളങ്ങി. ഹോം എന്ന സിനിമയിലൂടെ ദീപ തോമസ് ആദ്യമായി നായികയായി തിളങ്ങുകയും ചെയ്തു.
ഹോമിലെ പ്രിയ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സമൂഹ മാധ്യമങ്ങളിലും ദീപ തോമസ് സജീവമാണ്. മോഡലിംഗും ദീപ ചെയ്യുന്നുണ്ട്. സാരിയിൽ അതി സുന്ദരിയായി തിളങ്ങിയിരിക്കുന്ന ദീപയുടെ ഫോട്ടോസാണ് ഏറ്റവും പുതിയതായി ശ്രദ്ധപിടിച്ചുപറ്റുന്നത്. ഡാനിയേൽ വെല്ലിംഗ് ടൺ എന്ന ബ്രാൻഡഡ് വാച്ചിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ദീപ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.