അഞ്ച് വർഷത്തോളമായി മലയാള സിനിമയിൽ അധികം അഭിനയിക്കാതെ അന്യഭാഷയിൽ ശ്രദ്ധ കൊടുത്ത് നിൽക്കുന്ന മലയാളി നടിയാണ് അമല പോൾ. മൂന്നോളം മലയാള സിനിമകളുടെ ഷൂട്ടിങ്ങിൽ അമല പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും അതിശക്തമായി തന്നെ മലയാളത്തിലേക്ക് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിലൊന്ന് പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതമാണ്.
ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയായിരിക്കുന്നു അമലയുടെ ആദ്യ മലയാള സിനിമ. അത് കഴിഞ്ഞ് സൂപ്പർസ്റ്റാറുകളുടെ നായികയായി മലയാളത്തിലും തമിഴിലുമായി അമല പോൾ തിളങ്ങി. മോഹൻലാലിന് ഒപ്പമുള്ള റൺ ബേബി റൺ എന്ന ചിത്രമൊക്കെ വലിയ ഹിറ്റുകളായി മാറിയ സിനിമകളായിരുന്നു. അതുപോലെ മൈന എന്ന തമിഴിലെ പ്രകടനത്തിനും മികച്ച നടിക്കുള്ള അവാർഡും അവിടെ താരം നേടി.
ധനുഷിന് ഒപ്പം ‘വേലയില്ല പട്ടത്താരി’ പോലെ സിനിമകളിലൂടെ തമിഴ് ആരാധകരുടെ ഹൃദയങ്ങളിലും ഇടം നേടി. സംവിധായകൻ എ.എൽ വിജയുമായി വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം അമല പോൾ വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് അമലയെ ഗ്ലാമറസ് വേഷങ്ങളിൽ സിനിമയിൽ കാണാൻ തുടങ്ങിയത്. നായികാപ്രാധാന്യമുള്ള സിനിമകളിലും അമല പോളിന് തിളങ്ങാൻ സാധിച്ചു.
ഒരുപാട് ആരാധകരും അമലയ്ക്ക് സോഷ്യൽ മീഡിയയിലുണ്ട്. അമല ആരാധകരെ പോലും പേടിപ്പിക്കുന്ന ലുക്കിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. “സൂക്ഷ്മമായ ചാരുത, അഗാധമായ ആഗ്രഹങ്ങൾ, ഒരു ടൺ സ്വപ്നങ്ങൾ, എല്ലാം അവളുടെ ജ്വലിക്കുന്ന കണ്ണുകളുടെ സുഖസൗകര്യങ്ങൾക്ക് കീഴിൽ കുഴിച്ചിട്ടിരിക്കുന്നു..” എന്ന ക്യാപ്ഷനാണ് അതിന് നൽകിയത്. അജീഷ് പ്രേമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.