‘താരനിബിഡമായി നടൻ കിച്ചു ടെല്ലസിന്റെയും നടി റോഷ്‌ന അന്നയുടെയും ബാച്ചിലർ പാർട്ടി..’ – വീഡിയോ വൈറൽ
പൊതുവേ വിവാഹം എന്നാൽ ഒരു വലിയ ആഘോഷമായിട്ടാണ് ഇപ്പോഴത്തെ ന്യൂ ജനറേഷൻ ആളുകൾ കാണുന്നത്. പാട്ടും മേളവും ഒക്കെയായി അടിച്ച് പൊളിച്ച് ആഘോഷിച്ചിരുന്ന പഴയ വിവാഹങ്ങളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഇപ്പോഴത്തെ കല്യാണങ്ങൾ. വിവാഹത്തിന് മുന്നേ തന്നെ ക്യാമറമാൻമാർ പണി തുടങ്ങും. പണ്ടൊക്കെ വിവാഹദിവസം മാത്രമേ ക്യാമറാമാന്മാർക്ക് പണിയുണ്ടായിരുന്നോള്ളൂ.
പല തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ വിവാഹത്തിന് മുന്നോടിയായി നടക്കുന്നത്. വിവാഹം ഒരു സെലിബ്രിറ്റിയുടെ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന മലയാളികൾക്ക് സുപരിചിതയായ താരമാണ് നടിയും മേക്കപ്പ് ആൻഡ് സ്റ്റൈലിംഗ് ആർട്ടിസ്റ്റുമായ റോഷ്‌ന അന്ന റോയ്.
താരം വിവാഹിതയാകാൻ പോകുന്ന വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കിച്ചു ടെല്ലസാണ് വരൻ. വിവാഹനിശ്ചയം ഒരു ആഴ്ച മുമ്പായിരുന്നു നടന്നത്. കുറച്ച് വർഷങ്ങളായി ഒരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
വിവാഹത്തിന്റെ മുന്നോടിയായ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റോഷ്‌ന ഇപ്പോൾ കൂട്ടുകാരികൾക്ക് ഒപ്പം ബ്രൈഡൽ ഷവർ ഫോട്ടോഷൂട്ട് ചെയ്തതിന്റെ ചിത്രങ്ങൾ ആരാധകർക്കൊപ്പം പങ്കുവച്ചത്. നടിമാരായ അനാർക്കലി മരിക്കാരും അങ്കമാലി ഡയറീസിലെ ബിന്നി റിങ്കി ബെഞ്ചമിനും ഫോട്ടോഷൂട്ടിൽ താരത്തിന് ഒപ്പുമുണ്ടായിരുന്നു.
ഇരുവരും റോഷ്‌നയുടെ ഉറ്റസുഹൃത്തുക്കളാണ്. ഇവരെ കൂടാതെ മറ്റു കൂട്ടുകാരികളും കൂടിയായപ്പോൾ ഫോട്ടോസ് കളറായി എന്നാണ് ആരാധകർ പറയുന്നത്. ബ്രൈഡൽ ഷവറിന്റെ ബാച്ചിലർ പാർട്ടിയുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. രേഷ്മ അന്ന രാജൻ, ആന്റണി വർഗീസ്, ടിറ്റോ വിൽസൺ, അക്ഷയ്, ശാലിൻ സോയ തുടങ്ങി നിരവധി താരങ്ങളാണ് ബാച്ചിലർ പാർട്ടിയിൽ പങ്കെടുത്തത്.
സൈനു വൈറ്റ് ലൈനിന്റെ വൈറ്റ് ലൈൻ ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ ബ്രൈഡൽ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ബാച്ചിലർ പാർട്ടിയുടെയും അതുപോലെ ബ്രൈഡൽ ഫോട്ടോഷൂട്ടിന്റെയും വീഡിയോ അവർ പോസ്റ്റ് ചെയ്തിരുന്നു. താരങ്ങൾ എല്ലാം അടിച്ചുപൊളിച്ച് ഡാൻസ് കളിക്കുന്നതെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും.