നടൻ ദീപക് പറമ്പോലും നടി അപർണ ദാസും തമ്മിൽ വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. വിവാഹത്തിന് ക്ഷണക്കത്ത് പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ച് മനോഹരം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തെയും രണ്ടുപേരും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള ഗോസിപ്പുകൾ ഉണ്ടായിരുന്നു.
അപർണയുടെ ആരാധകർ ഏറെ ഞെട്ടലോടെയാണ് ഇത് കേട്ടത്. രണ്ടുപേരും വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് പോലും ഇതുവരെ എങ്ങും പോസ്റ്റ് ചെയ്തിട്ടു പോലുമില്ല. പക്ഷേ റിപ്പോർട്ടുകളിൽ രണ്ടുപേരും പ്രണയത്തിൽ ആണെന്ന് പറയുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവരും.
വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ദീപക് സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു ഒപ്പ്, ക്യാപ്റ്റൻ, ബി.ടെക്, മലയൻകുഞ്ഞ്, കാസർഗോൾഡ്, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിൽ ഇൻഡസ്ട്രി ഹിറ്റായ മഞ്ഞുമ്മൽ ബോയ്സാണ് അവസാനം ഇറങ്ങിയത്.
ഞാൻ പ്രകാശനിലൂടെയാണ് അപർണ ദാസ് സിനിമയിലേക്ക് എത്തുന്നത്. മനോഹരത്തിലാണ് ആദ്യമായി നായികയാകുന്നത്. തമിഴിൽ ബീസ്റ്റ്, ദാദ, മലയാളത്തിൽ പ്രിയൻ ഓട്ടത്തിലാണ്, സീക്രെട്ട് ഹോം, തെലുങ്കിൽ ആദികേശവ തുടങ്ങിയ സിനിമകളിൽ അപർണ ദാസും അഭിനയിച്ചിട്ടുണ്ട്. ആനന്ദ് ശ്രീബാലയാണ് ഇനി അപർണയുടെ പുറത്തിറങ്ങാനുള്ള സിനിമ. വർഷങ്ങൾക്ക് ശേഷമാണ് ദീപകിന്റെ അടുത്ത സിനിമ.