February 26, 2024

‘ഭർത്താവിന് എന്തെങ്കിലും സംഭവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്..’ – പ്രതികരിച്ച് ബാലയുടെ ഭാര്യ എലിസബത്ത്

സിനിമ താരമായ നടൻ ബാല ആശുപത്രിയിൽ ആണെന്ന വാർത്ത ഏറെ സങ്കടത്തോടെയാണ് മലയാളികൾ കേട്ടറിഞ്ഞത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബാലയ്ക്ക് മകളെ കാണണമെന്നുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ആദ്യ ഭാര്യയും മകളും ആശുപത്രിയിൽ ബാലയെ കാണാൻ വേണ്ടി എത്തുകയും ചെയ്തിരുന്നു.

പിന്നീട് ബാല സുഖവിവരം അറിയാൻ മലയാളികൾ കാത്തിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഭാര്യ എലിസബത്ത് പങ്കുവെക്കുകയും ചെയ്തിരുന്നു. ബാല ആശുപത്രിയിൽ ആയിരിക്കേ തനിക്ക് ചില ആളുകൾക്ക് അയക്കുന്ന മെസ്സേജിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവച്ച് തുറന്നടിച്ചിരിക്കുകയാണ് എലിസബത്ത് ഇപ്പോൾ. വിഷമം സഹിക്കാൻ വയ്യാതെയാണ് താൻ ഈ പോസ്റ്റ് ഇടുന്നതെന്നും എലിസബത്ത് കുറിച്ചു.

എലിസബത്തിന് ഇൻബോക്സിൽ ഒരു ഞരമ്പൻ മോശം രീതിയിൽ മെസ്സേജ് അയക്കുന്നതിന് എതിരെയാണ് പ്രതികരിച്ചത്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുന്നതെന്ന് എലിസബത്ത് ചോദിക്കുന്നു. ഫേക്ക് ഐഡിയിൽ നിന്ന് ഒരു ഗ്രൂപ്പിന്റെ അഡ്മിൻ തുരുതുരാ മെസ്സേജുകൾ അയച്ചെന്നും റിപ്ലൈ ഇല്ലെന്ന് കണ്ടപ്പോൾ തന്റെ ജാഡ കാരണമാണ് ഇപ്പോൾ കടന്നുപോകുന്ന സിറ്റുവേഷൻ അനുഭവിക്കുന്നതെന്നും മറുപടി വന്നു.

തന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ലെന്ന് തനിക്കറിയാമെന്നും എന്നാലും എന്തെങ്കിലും സംഭവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും എലിസബത്ത് കുറിച്ചു. ഒരാൾ വയ്യാതിരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ഈ സമയത്ത് ഇങ്ങനെ പറയാൻ എങ്ങനെ തോന്നുന്നുവെന്നും എലിസബത്ത് കുറിച്ചു.

എന്തെങ്കിലും ഒരു പെണ്ണ് ഒറ്റക്കായാൽ ഈസിയാണ് കാര്യങ്ങൾ അല്ലേ പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാനുള്ള ഒരു വസ്തു അല്ലെന്നും അവർക്കും ഒരു മനസ്സും വിഷമവുമൊക്കെ ഉണ്ടെന്നും കുറിച്ചുകൊണ്ടാണ് എലിസബത്ത് പ്രതികരിച്ചത്. അതേസമയം ബാല സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി പറയുകയും ചെയ്തിട്ടുണ്ട് എലിസബത്ത്.