‘അമ്പോ എന്ത് ഭംഗിയാണല്ലേ കാണാൻ!! സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിൽ നടി മിയ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി മിയ ജോർജ്. അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ തുടങ്ങിയ പരമ്പരകളിൽ തിളങ്ങിയ മിയക്ക് അതിന് ശേഷം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലാണ് മിയ ആദ്യമായി അഭിനയിക്കുന്നത്. അത് കഴിഞ്ഞ് 4-5 സിനിമകളിൽ ചെറിയ വേഷങ്ങളിൽ മിയ അഭിനയിച്ചു.

ചേട്ടായീസ് എന്ന സിനിമയിലാണ് മിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് ഇങ്ങോട്ട് മിയ മലയാള സിനിമയിൽ മികച്ച നായികനടിമാരിൽ ഒരാളായി മാറി. മെമോറീസ്, അനാർക്കലി, പാവാട, ഷെർലോക് ടോംസ്, ഡ്രൈവിംഗ് ലൈസെൻസ് തുടണിജ്യ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മിയ നായികയായി അഭിനയിച്ചിട്ടുണ്ട്. തമിഴിലും മിയ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

2020-ലായിരുന്നു മിയയുടെ വിവാഹം. വിവാഹ ശേഷം ചെറിയ ബ്രെക്ക് എടുത്ത മിയ വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ഈ അടുത്തിടെ ഇറങ്ങിയ പ്രണയവിലാസം എന്ന സിനിമയിൽ മിയ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുകയും വലിയ വിജയത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയുമാണ്. സിനിമയുടെ വിജയാഘോഷവും ഈ കഴിഞ്ഞ ദിവസം നടന്നിരുന്നു.

അതിൽ മിയ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റ് ധരിച്ച് അതിന് ചേരുന്ന വലിയ കമ്മലുകളും മാലയും ഇട്ടാണ് മിയ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തത്. ഷാനു ക്യാറ്റ്, ഉണ്ണി സുരേന്ദ്രൻ എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. പഴയതിലും സുന്ദരിയായിരിക്കുന്നു മിയ എന്നാണ് ആരാധകർ പറയുന്നത്.


Posted

in

by