‘മഞ്ജു വാര്യർ ഞങ്ങളുടെ അയൺ ലേഡി! നടൻ ആര്യ മഞ്ജുവിനെ വിശേഷിപ്പിച്ചത് കണ്ടോ..’ – ഏറ്റെടുത്ത് ആരാധകർ

മിസ്റ്റർ എക്സ് എന്ന പുതിയ തമിഴ് ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവർ നടത്തി നടൻ ആര്യ. സിക്സ് പാക്ക് ബോഡി ബിൽഡ് ചെയ്യാൻ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിസ്റ്റർ എക്സ്. എഫ്ഐആർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

സിനിമയിൽ മഞ്ജു വാര്യരാണ് നായികയായി അഭിനയിക്കുന്നത്. മിസ്റ്റർ എക്സിലെ അയൺ ലേഡിയാണ് മഞ്ജു വാര്യർ എന്ന് ആര്യ വീഡിയോയിൽ എഴുതിയ ക്യാപ്ഷനിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. അസുരൻ, തുനിവ് എന്നീ സിനിമകൾക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. അതുകൊണ്ട് തന്നെ തമിഴിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് ഒരു ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്താനും സാധിക്കും. മലയാളത്തിൽ ആ പേര് മഞ്ജുവിന് ഇതിനോടകം വീണു കഴിഞ്ഞിട്ടുണ്ട്.

ഭീഷ്മപർവ്വത്തിലെ നായികയായ അനഘയും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിക്കുന്നുണ്ട്. ഗൗതം കാർത്തിക്, ശരത് കുമാർ, അതുല്യ രവി, റൈസ വിൽ‌സൺ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രിൻസ് പിച്ചേഴ്സ് ആണ് നിർമ്മാണം. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും ചിത്രത്തിന്റെ ഷൂട്ടിംഗ്. ടീസർ ഉടനെ ഉണ്ടാകുമെന്നും ആര്യ തന്റെ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.