‘നിന്നെ പോലെ വ്യക്തിത്വം ഇല്ലാത്തവരോട് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്..’ – ജാസ്മിന് എതിരെ പ്രതികരിച്ച് അഭിഷേക്

ബിഗ് ബോസ് സീസൺ മത്സരാർത്ഥികൾ തമ്മിൽ വാക്ക് പോര് ഉണ്ടാവുക എന്നത് പതിവ് കാഴ്ചയാണ്. അവിടെ നിന്നുപോകണമെങ്കിലും ഹൗസിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിച്ചു തന്നെ വേണം നിൽക്കാൻ. അല്ലാത്തവർ പലപ്പോഴും ഷോയിൽ നിന്ന് പുറത്താക്കാറുണ്ട്. ഈ സീസണിൽ വന്ന സമയത്ത് തന്നെ പ്രതികരിച്ച് പണി മേടിച്ചയൊരാളാണ് അഭിഷേക് ശ്രീകുമാർ. അഭിഷേകിന്റെ വാക്കുകൾ മോശമായപ്പോൾ മോഹൻലാലും ബിഗ് ബോസ് ടീമും യെല്ലോ കാർഡ് കൊടുത്തു.

പിന്നീട് അഭിഷേക് വിഷയങ്ങളിൽ പ്രതികരിക്കാതെയായി. നന്നായി സംസാരിച്ചുകൊണ്ടിരുന്ന അഭിഷേകിനെ ആ പരിവമാക്കി മറ്റ് മത്സരാർത്ഥികൾക്ക് മേൽകൈ കൊടുക്കാൻ വേണ്ടി മനപൂർവം ബിഗ് ബോസ് ടീം ചെയ്തതാണ് ഇതെന്നാണ് പ്രേക്ഷകർ അന്ന് പറഞ്ഞത്. കഴിഞ്ഞ വീക്കിൽ ഫാമിലി ഹൗസിൽ വന്ന ശേഷം അഭിഷേകിനോട് പറഞ്ഞത് പഴയ പോലെ ആക്ടിവ് ആകണമെന്നാണ്. ആ തീരുമാനം അഭിഷേക് ഏറ്റെടുത്തിരിക്കുകയാണ്.

ജാസ്മിനുമായി വാക്ക് പോരിൽ എത്തിയിരിക്കുകയാണ് പുതിയ എപ്പിസോഡിൽ അഭിഷേക്. “എനിക്ക് കംഫോർട്ടബിൾ ആയിട്ടുള്ള ആളുകളോടെ ഞാൻ സംസാരിക്കൂ” എന്ന് അഭിഷേക് സംസാരിച്ചു തുടങ്ങുന്ന ഒരു പ്രൊമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇതിന് ജാസ്മിൻ, “അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അഭിഷേക് ബിഗ് ബോസ് കടന്ന് ഇങ്ങോട്ട് വരരുതായിരുന്നു. ബാക്കിയുള്ളവർ ഇവിടെ വന്നിരിക്കുന്നത് ഈച്ചയെ ആട്ടി ഇരിക്കാനാണെന്നുള്ള ചിന്ത വരരുത്”, മറുപടി പറഞ്ഞു. ഉടനെ അഭിഷേക്, “ഗബ്രി യോട് പറഞ്ഞിട്ടുള്ളതൊക്കെ സത്യങ്ങളായിരുന്നു, പേർസണൽ കാര്യങ്ങൾ?”.

ഇത് പറയുമ്പോൾ ജാസ്മിന്റെ മുഖം മാറുന്നതും കാണാം. ബന്ധങ്ങൾ ഇല്ലാത്ത കാര്യം സംസാരിക്കരുതെന്ന് ജാസ്മിൻ വീണ്ടും പ്രതികരിച്ചു. നിന്നെ പോലെ വ്യക്തിത്വം ഇല്ലാത്ത ആളുകളോട് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, ദോ ആ വാഴത്തോപ്പിൽ പോയിരിക്ക്.. ഇനി അടുത്ത ആളെ പിടിക്ക്.. 50 ദിവസം കഴിഞ്ഞ് അവനെ പറഞ്ഞുവിട്ടു ഇനി അടുത്ത ആളെ പിടിക്ക്..”, അഭിഷേക് പറഞ്ഞു. ഇതിന് ജാസ്മിൻ, കള്ളാ, നുണയാ എന്നൊക്കെ പറഞ്ഞ് പിറകെ നടന്ന് പറയുന്നുണ്ട്.