‘അതിഗംഭീര മേക്കോവറുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ബിഗ് ബോസ്. രണ്ട് സീസണുകൾ ഇതിനോടകം കഴിഞ്ഞ ബിഗ് ബോസ് സീസൺ 2 പക്ഷേ അവസാനിപ്പിച്ചത് കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു. അതെ സീസണിൽ 49മത്തെ ദിവസം വീട്ടിൽ എന്റർ ആയ രണ്ട് പേരായിരുന്നു അമൃതയും അഭിരാമി.

ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അമൃത സുരേഷും അഭിരാമി സുരേഷ് ഒരുമിച്ച് ഒറ്റ മത്സരാർത്ഥി എന്ന രീതിയിലാണ് ബിഗ് ബോസിലേക്ക് എത്തിയത്. ആദ്യ ആഴ്ചകളിൽ തന്നെ ഇരുവരും രജിത് കുമാറുമായി നല്ല സൗഹൃദത്തിൽ ആവുകയും അതിന് ശേഷം പുറത്ത് വലിയ പ്രേക്ഷക പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.

അമൃതയെ പോലെ തന്നെ അഭിരാമിയും പാട്ടുകാരി തന്നെയാണ്. ചേച്ചിയും അനിയത്തിയും ചേർന്ന് ഒരുമിച്ച് തുടങ്ങിയ അമൃതം ഗമായ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് 2014-ൽ തുടങ്ങിയിരുന്നു. ഇത് കൂടാതെ ആമിൻഡോ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എത്നിക് ബ്രാൻഡും അഭിരാമി നടത്തുന്നുണ്ട്. കപ്പ ടിവിയിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോയുടെ അവതാരക ആയിരുന്നു അഭിരാമി.

ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ അഭിരാമി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അമൃതയോടൊപ്പം ഐഡിയ സ്റ്റാറിൽ സിംഗറിൽ വന്നപ്പോൾ തൊട്ട് തന്നെ അഭിരാമി പ്രേക്ഷകർക്ക് ഇടയിൽ പരിചിതയാണ്. മത്സരാർത്ഥി അല്ലായിരുന്നിട്ട് കൂടിയും അഭിരാമി ജഡ്ജസിന് കൈയിലെടുത്തിട്ടുണ്ട്. അഭിരാമി സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ അധികം സജീവയായിട്ടുള്ള ഒരാളാണ്.

അഭിരാമിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിലെ മേക്കോവർ ഫോട്ടോസ് കണ്ടാണ് ഇപ്പോൾ ആരാധകർ ഞെട്ടിയിരിക്കുന്നത്. നടിമാരുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള ഡെയ്സി ഡേവിഡാണ് അഭിരാമിയുടെ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ലൈറ്റ് റോസ് കളർ സ്റ്റൈലിഷ് ലഹങ്കയാണ്‌ അഭിരാമി ഇട്ടിരിക്കുന്നത്.

CATEGORIES
TAGS