തമിഴിൽ ഇറങ്ങിയ ‘നാടോടികൾ’ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അഭിനയ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകൾക്ക് പുറമേ മലയാളത്തിലും അഭിനയിച്ചിട്ടുള്ള അഭിനയ ഏറെ ആരാധകരുള്ള ഒരു നടിയാണ്. മലയാളത്തിൽ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയയുടെ രംഗപ്രവേശം.
സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന അഭിനയ ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പൊട്ടിക്കരയുന്ന വീഡിയോയാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. വീഡിയോ മുഴുവനും കണ്ടാൽ മാത്രമേ കാരണം വ്യക്തമാകൂ. വീഡിയോയുടെ ഒപ്പം എഴുതിയ വാക്കുകളാണ് ആരാധകരെ സംശയത്തിൽ ഇടയാക്കിയത്. ഒരു കത്ത് എഴുതുന്ന രീതിയിലാണ് അഭിനയ വീഡിയോ ചെയ്തിരിക്കുന്നത്.
അഭിനയയ്ക്ക് എന്താണ് പറ്റിയതെന്ന് ആർക്കും മനസ്സിലായി. ഇനി ജീവിതം അവസാനിപ്പിക്കാൻ പോവുകയാണോ എന്നും ചിലർ സംശയിക്കുന്നുണ്ട്. “ഇനി പ്രതീക്ഷയോടെയും വിശ്വാസത്തോടെയും കാത്തിരിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ മനസ്സിലായി. എല്ലായ്‌പ്പോഴും അത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു, അത് എന്റെ ഹൃദയത്തെ തകർക്കുന്നു..”, അഭിനയ വീഡിയോടൊപ്പം കുറിച്ചു.
View this post on Instagram
കത്ത് എഴുതുകയും അവസാനം പൊട്ടിക്കരയുകയും ഓർമ്മകളിൽ സങ്കടത്തിൽ ആവുകയും ചെയ്യുന്നുണ്ട്. എന്തായാലും വീഡിയോയുടെ ഏറ്റവും അവസാനം ട്വിസ്റ്റ് ഉണ്ട്. ആരാധകരെ ഏപ്രിൽ ഫൂൾ ആക്കിയതാണ് താരം. കത്തിന്റെ ബാക്കിയിൽ ഇത് എഴുതി കാണിച്ച് അഭിനയ കളിയാക്കുകയും ചെയ്തിട്ടുണ്ട്. കമന്റ് ബോക്സ് ഓഫാക്കി വച്ചതുകൊണ്ട് പല അഭിപ്രായങ്ങളിൽ നിന്നും താര രക്ഷപ്പെടുകയും, ആദ്യമായി വീഡിയോ കാണുന്നവർ പെട്ടന്ന് കാര്യം മനസ്സിലാവുകയും ചെയ്തില്ല.