മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് പാട്ടുകൾ സംഗീതം ചെയ്ത പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഒരാളാണ് ഗോപി സുന്ദർ. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇറങ്ങിയ പല സൂപ്പർഹിറ്റ് ഗാനങ്ങളും സംഗീതം നിർവഹിച്ചത് ഗോപി സുന്ദറായിരുന്നു. പലപ്പോഴും ട്രോളന്മാർ കോപ്പിയടിയുടെ പേരിൽ കളിയാക്കുമ്പോഴും ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങൾ ഹിറ്റായി കൊണ്ടേയിരുന്നു.
ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്. പല പൊതുപരിപാടികളിലും അഭയയും ഗോപിഉച്യം ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഗോപിയുടെ സംഗീതത്തിൽ പിറന്ന ചില പാട്ടുകൾ പാടിയിട്ടുളള ഒരാളുകൂടിയാണ് അഭയ. 2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.
പത്തോളം സിനിമകളിൽ അഭയ പാടിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഒരു തെലുങ്ക് സിനിമയുടെ മ്യൂസിക് ലോഞ്ചിന് പങ്കെടുത്തപ്പോൾ അഭയ ഗ്ലാമറസ് വേഷത്തിൽ പരിപാടിയിൽ എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് മോശം കമന്റുകൾ ലഭിച്ചിരുന്നു. അതിനെതിരെ അഭയ തന്നെ പ്രതികരിക്കുകയും ഗോപി സുന്ദർ അഭയയ്ക്ക് പിന്തുണയുമായി രംഗത്ത് വരികയുമൊക്കെ ചെയ്തിരുന്നു.
അതിന് ശേഷം വിമർശകരുടെ വായടപ്പിച്ച് കൊണ്ട് പല ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും അഭയ ചെയ്തിട്ടുണ്ട്. അഭയയുടെ തന്നെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വീണ്ടും വൈറലാവുന്നത്. ജിതിൻ ജോർജ് എന്ന ഫോട്ടോഗ്രാഫറാണ് അഭയയുടെ ചിത്രങ്ങൾ എടുക്കുകയും അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. മഞ്ഞ നിറത്തിലെ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് അഭയ കാണാൻ പറ്റുക.