December 4, 2023

‘ശോ!! എനിക്ക് വയ്യ!! ചേച്ചിക്ക് ഇനി നല്ല കാലമെന്ന് ആരാധകൻ..’ – സന്തോഷ വാർത്ത പങ്കുവച്ച് അഭയ ഹിരണ്മയി

സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയും വാർത്തയുമായി കൊണ്ടിരിക്കുന്ന ഒന്നാണ് സംഗീത സംവിധായകനായ ഗോപിസുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുവെന്നുളളത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഒരുപാട് പേർ ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരുന്നെങ്കിലും നിറയെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു.

അമൃതയുമായി ഒന്നിക്കുന്നതിന് മുമ്പ് മറ്റൊരു ഗായികയായുമായി ഗോപിസുന്ദർ ലിവിങ് ടുഗതർ റിലേഷനിലായിരുന്നു. അതുപോലെ അതിന് മുമ്പ് വിവാഹിതനായ ഒരാളുകൂടിയാണ് ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ സംഗീതത്തിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള അഭയ ഹിരണ്മയിയുമായാണ് അദ്ദേഹം ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ നിന്നിരുന്നത്. പുതിയ വാർത്ത വന്നപ്പോൾ എല്ലാവരും ആദ്യം നോക്കിയത് അഭയയുടെ പ്രൊഫൈലായിരുന്നു.

അഭയ യാതൊരു പ്രതികരണങ്ങളും അതുമായി ബന്ധപ്പെട്ട് ഇതുവരെ വന്നിട്ടുമില്ല. സോഷ്യൽ മീഡിയയിൽ ധാരാളം ചർച്ചകൾ നടക്കുമ്പോഴും അഭയ തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കേക്ക് മുറിച്ച് കൊണ്ടാണ് ഈ സന്തോഷ നിമിഷം അഭയ ആഘോഷിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ലക്ഷം ഫോളോവേഴ്സ് പിന്നിട്ടതിന്റെ സന്തോഷമാണ് താരം ആഘോഷിച്ചത്.

“ശോ!! എനിക്ക് വയ്യ!! 100കെ ഫോളോവേഴ്സ്.. സ്നേഹത്തിന് നന്ദി.. എളിമയും നന്ദിയും എപ്പോഴും..” എന്ന ക്യാപ്ഷനോടെ ആരാധകരുടെ സ്നേഹം അറിയിച്ചു. ‘നിങ്ങൾക്ക് നല്ല കാലം വരുന്നു..’ എന്നാണ് ഒരു ആരാധകൻ പോസ്റ്റിന് താഴെ നൽകിയ കമന്റ്. ചിലർ ഈ പോസ്റ്റിന് താഴെയും ഗോപി സുന്ദറിന്റെയും അമൃതയുടെയും കാര്യങ്ങൾ ചോദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അഭയ അത് മൈൻഡ് ചെയ്തിട്ടില്ല.

View this post on Instagram

A post shared by Abhaya Hiranmayi (@abhayahiranmayi)