‘ഞായറാഴ്ചയിലെ നിറമാണ് കറുപ്പ്!! ഗ്ലാമറസ് ലുക്കിൽ ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ പിന്നണി ഗായികയായി പാടി ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായികയാണ് അഭയ ഹിരണ്മയി. 2014-ലാണ് അഭയ ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിലായിരുന്നു അഭയ ആദ്യമായി പാടിയത്. അതിന് ശേഷം ഇറങ്ങിയ ടു കണ്ടറീസ് എന്ന സിനിമയിലെ തന്നെ താനേ എന്ന പാട്ട് പാടിയ ശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്.

മല്ലി മല്ലി ഇഡി റാണീ രാജു എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു അഭയ. സംഗീത സംവിധായകനായിരുന്ന ഗോപി സുന്ദറാണ് അഭയയെ ആദ്യമായി സിനിമയിൽ പാടിക്കുന്നത്. പിന്നീട് ഗോപി സുന്ദറിന്റെ സംഗീതത്തിൽ നിരവധി സിനിമകളിൽ അഭയ പാടുകയും ചെയ്തിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഒടുവിൽ ലിവിങ് റിലേഷൻഷിപ്പിൽ അത് എത്തുകയും ചെയ്തിരുന്നു.

‘ഗൂഢാലോചന’ എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി അഭയ പാടിയ ഗാനം വലിയ തരംഗമായിരുന്നു. ഗോപി സുന്ദറുമായി പിരിഞ്ഞ ശേഷം സംഗീതത്തിൽ കൂടുതൽ സജീവമാവുകയും ചെയ്തിരുന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് അമ്മ ലതികയിൽ നിന്നുമായിരുന്നു. ഒരു അനിയത്തിയും താരത്തിനുണ്ട്. ഇപ്പോൾ സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് അഭയ നടത്തുന്നുണ്ട്.

ഇപ്പോഴിതാ ഫ്ലാവേഴ്സ് കോമഡി അവാർഡ്സിൽ പങ്കെടുത്തപ്പോഴുള്ള അഭയയുടെ കോസ്റ്റിയൂമിലെ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജോബോയ് അഗസ്റ്റിന്റെ സ്റ്റൈലിങ്ങിൽ ശ്രേയസ് ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റാണ് അഭയ ധരിച്ചിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ശ്രീനാഥ് അശോക് നായരാണ് ചിത്രങ്ങൾ എടുത്തത്. ‘ഞായറാഴ്ചയിലെ നിറമാണ് കറുപ്പ്’ എന്ന തലക്കെട്ടാണ് അഭയ നൽകിയത്.