‘ആരാധക മനം കവർന്ന് ഗായിക അഭയ ഹിരണ്മയി, സാരിയിൽ ഹോട്ട് ലുക്കിൽ ഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു
ഗായിക എന്ന നിലയിൽ ഒരുപാട് പാട്ടുകൾ പാടിയിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതമായ ഒരു പേരാണ് അഭയ ഹിരണ്മയിയുടേത്. 2014-ൽ പിന്നണി ഗായികയായി തന്റെ കരിയർ ആരംഭിച്ച അഭയ പിന്നീട് കുറച്ച് സിനിമകളിൽ പാടാൻ അവസരം ലഭിച്ചിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകളാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത് എന്നതും ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്.
ലളിതം സുന്ദരം എന്ന സിനിമയിൽ റിയാലിറ്റി ഷോ വിധികർത്താവായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അഭയ. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷനും തുടർന്നുള്ള ബ്രെക്ക് അപ്പും എല്ലാം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ഗോപിസുന്ദർ പിന്നീട് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചപ്പോൾ അഭയയും അതിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ടായിരുന്നു.
അതിന് പ്രധാന കാരണം ഗോപി സുന്ദർ ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധത്തിൽ ഇരിക്കുന്ന സമയത്താണ് അഭയയുമായി അടുക്കുന്നത്. ഇത് ഉന്നയിച്ചായിരുന്നു പലരും മോശം കമന്റുകളും വിമർശനങ്ങളും നൽകിയത്. ഗോപി സുന്ദറുമായി പിരിയാനുള്ള കാരണമോ വിമർശനങ്ങൾക്കുള്ള മറുപടിയോ ഒന്നും തന്നെ അഭയ ഇതുവരെ പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. അഭയയെ പിന്തുണയ്ക്ക് ഒരുപാട് പേരും ഒപ്പുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ അഭയയുടെ ഒരു സാരി ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനന്ദു ദാസാണ് ചിത്രങ്ങൾ എടുക്കുകയും അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. സാരിയിൽ അല്പം ഹോട്ട് ലുക്കിലാണ് അഭയ ഷൂട്ടിൽ പോസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഒരു എഴുത്തോടുകൂടിയാണ് അനന്ദു ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളത്.