25 കോടി രൂപയുടെ തട്ടിപ്പ്..!! വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു

തമിഴകത്തിന്റെ ഇളയദളപതി വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍’ ന്റെ ചിത്രീകരണവേളയിലാണ് ആദായ നികുതി വകുപ്പ് വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. നെയ് വേലിയിലാണ് ചിത്രീകരണം നടന്നത്.

താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗിലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് പുറത്തു വരുന്ന സൂചന. ചോദ്യം ചെയ്യലിനിടെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ചോദ്യം ചെയ്യലില്‍ അഞ്ച് വര്‍ഷത്തോളമായി 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

ഇന്ന് രാവിലെ മുതല്‍ എജിഎസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധമുള്ള 20 ഇടങ്ങളില്‍ റെയ്ഡ് ആരംഭിച്ചിരുന്നു. തമിഴ് സിനിമാ പ്രൊഡ്യൂസര്‍ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. വിജയിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ‘മാസ്റ്റര്‍’ ന്റെ ചിത്രീകരണം നിര്‍ത്തി വച്ചരിക്കുകയാണ്.

CATEGORIES
TAGS

COMMENTS