‘ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ നടി ഇനിയ..’ – ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!

‘ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ നടി ഇനിയ..’ – ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!

സിനിമ നടിമാരും അവരുടെ ഫോട്ടോഷൂട്ടുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഒരു ഐറ്റമാണ്. പല തരത്തിൽ പല വെറൈറ്റികളിൽ ഫോട്ടോഷൂട്ടുകളുമായി വരുന്ന താരങ്ങളുടെ ചിത്രങ്ങൾ എപ്പോഴും ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ചിലതിന് മികച്ച അഭിപ്രായം നേടുമ്പോൾ ചിലത് വിമർശനങ്ങൾ കേട്ടായിരിക്കും വൈറലാകുന്നത്.

എന്നിരുന്നാൽ സോഷ്യൽ മീഡിയ തുടങ്ങിയ കാലം തൊട്ട് താരങ്ങളുടെ ഒരു രീതിയാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ. മലയാളത്തിലും ഇതുപോലെയുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ കൈയടികൾ നേടാറുണ്ട്. അടുത്തിടെ ഇത്തരത്തിൽ സിനിമ പ്രേക്ഷകരെ ഞെട്ടിച്ച ഒരു ഫോട്ടോഷൂട്ടെന്ന് പറയുന്നത് നടി സാനിയ ഇയ്യപ്പൻ ചെയ്തതാണ്.

അതുപോലെ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ സെക്ഷനുമായി എത്തിയിരിക്കുകയാണ് പ്രിയങ്കരിയായ നടി ഇനിയ. നാടൻ വേഷങ്ങളിൽ തുടങ്ങി ബാർ ഡാൻസറായി വരെ സിനിമയിൽ അഭിനയിച്ചിട്ടുള്ള ഇനിയ ഫോട്ടോഷൂട്ടിലും ഒട്ടും പിറകിൽ അല്ല. മമ്മൂട്ടി നായകനായ എത്തിയ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലാണ് ഇനിയ അവസാനമായി അഭിനയിച്ചത്.

ഫൈൻ ഷൈൻ ജ്യൂവെൽസിന് വേണ്ടിയാണ് ഇനിയയുടെ ഈ പുതിയ ഫോട്ടോഷൂട്ട്. ഇനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാതെ തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സെന്തിലാണ് ഫോട്ടോസ് എടുത്തത്. മേക്കപ്പ് ആർട്ടിസ്റ്റായ റീന പൈവയാണ് ചിത്രങ്ങൾ ആദ്യം പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS