ഷഹലയക്ക് വേണ്ടി ശബ്ദമുയർത്തിയ മൂന്ന് കുട്ടികൾക്കും വീട് വച്ചുനൽകും – മുസ്ലിം ലീഗ്
വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളിലെ ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹലയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ സഹപാഠി നിദ ഫാത്തിമക്കും കീർത്തനക്കും വിസ്മയക്കും വീട് പണിത് കൊടുക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു. ഷഹലയ്ക്ക് സംഭവിച്ച് അപകടവും സകൂള്‍ അധികൃതരുടെ അനാസ്ഥയും ഇവർ മൂന്ന് പേരുമാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറഞ്ഞത്. നിദയ്ക്ക് ഒരു വീട് എം.എസ്.എഫ് ഹരിത നിര്‍മ്മിച്ച് നല്കുമ്പോള് കീര്‍ത്തിക്കും വിസ്മയക്കും ലീഗ് ബൈത്തുറഹ്മ നിര്‍മ്മിച്ച് നല്‍കും.
നിദയുടെ വീട് സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ എം.കെ മുനീര്‍ വീട് വയ്ക്കാനുള്ള സഹായം സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ആ വിവരം ഹരിത സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ദയില്പെടുകയും വീട് വച്ച് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ക്ലാസ് റൂമില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹലക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകുമെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചു. പഠിക്കാന്‍ സൗകര്യമില്ലാത്ത വീട്ടിലാണ് നിദ താമസിക്കുന്നതെന്നും സഹായമായി മൂന്നര ലക്ഷം രൂപ മുന്സിപ്പാലിറ്റിക്കാര് കൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുകൊണ്ടൊന്നും പണിപൂര്ത്തിയാകില്ലെന്നും സഹായിക്കണമെന്നും മുനീര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.