വാപ്പച്ചി എന്നും കൂടെയുണ്ട്, മരിച്ചെന്ന് വിശ്വസിക്കാൻ സാധിച്ചില്ല; കരയുന്നത് 6-7 മാസങ്ങൾക്ക് ശേഷം – വാക്കുകൾ ഇടറി ഷെയിൻ നിഗം
മലയാളത്തിന്റെ പ്രിതാരമാണ് ഷെയ്ന്‍ നിഗം താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വലിയ പെരുന്നാള്‍ തീയറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടുകയാണ്. കരീയറില്‍ അച്ഛന്‍ അബിയുടെ സാന്നിധ്യം എത്രത്തോളമുണ്ട് എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സീ കേരളം സരിഗമപ-യില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ് തുറന്നത്.
ജീവിതത്തില്‍ അവരുള്ളപ്പോള്‍ ഒരിക്കലും അവരുടെ വില അറിയില്ലെന്നും അവര്‍ ഇല്ലാതാകുമ്പോഴാണ് അത് മനസിലാകുക എന്നും ഷെയ്ന്‍ വീഡിയോയില്‍ പറഞ്ഞു. സദസ്സില്‍ ഷെയ്ന്‍ പറഞ്ഞ മറുപടികള്‍ക്ക് കൈയ്യടികള്‍ ഉയര്‍ന്നിരുന്നു. താരം അല്പം ഇമോഷണല്‍ ആയാണ് മറുപടി നല്‍കിയത്.
അബി മരിച്ചപ്പോള്‍ താന്‍ കരഞ്ഞത് വളരെ യേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടാണെന്നും അദ്ദേഹത്തിന്റെ വേര്‍പാട് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. എന്നും കൂടെയുള്ളവരെ നമ്മൾ മൈൻഡ് ചെയ്യാതെ പോകും, അങ്ങനെയൊരു അവസ്ഥ ഒരിക്കലും നമ്മുടെ ആരുടെയും ജീവിതത്തിൽ ഉണ്ടാവരുതെന്ന് ഷെയിൻ വാക്കുകൾ ഇടറി പറഞ്ഞു.
വിവാദങ്ങള്‍ താരത്തിനെ വിടാതെ പിന്തുടരുകയാണ്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ താരം ഇന്ന് മാപ്പ് പറഞ്ഞു. താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നിവര്‍ക്കാണ് മാപ്പ് പറഞ്ഞ് കത്തെഴുതിയത്. പ്രശ്‌നം പരിഹരിക്കണമെന്നുംതാരം കത്തില്‍ എഴുതി.