വനിതയുടെ കവര്‍ പേജില്‍ സ്‌ത്രൈനഭാവത്തില്‍ മമ്മൂട്ടി..!!
വനിതയുടെ കവര്‍ പേജില്‍ സ്‌ത്രൈന ഭാവത്തില്‍ മമ്മൂട്ടി വന്നിരിക്കുന്നു. ചിത്രത്തിന്റെ പ്രത്യകതകളെക്കുറിച്ചോ മമ്മൂട്ടിയുടെ കഥാപാത്രത്തെ ക്കുറിച്ചോ ഇത് വരെ ചിത്രത്തിന്റെ അണിറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന പുതിയ ചിത്രത്തില്‍ നിന്ന് ആരാധകര്‍ക്ക് കൂടുതല്‍ ആകാംഷ ഉയര്‍ന്നിരിക്കുകയാണ്.
മാമാങ്കം എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ കാത്തിരിപ്പില്‍ റിലീസ് ഡേറ്റ് നീട്ടിയിത് ആരാധകരെ നിരാശരാക്കിയിരുന്നു. ഡിസംബര്‍ പന്ത്രണ്ടിനാണ് മാമാങ്കത്തിന്റെ റിലീസ് ഡേറ്റ് നിലവില്‍ പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ഡിസംബറില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ക്രിസ്മസിനാണ് തീയറ്ററില്‍ എത്തുന്നത്.
മലയാളം തമിഴ് തെലുങ്ക് ഹിന്ദി പതിപ്പുകളിലായി 2000ലേറെ സ്‌ക്രീനുകളിലാണ് മാമാങ്കം ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ പ്രമേയം എന്നത് 17ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്ര പശ്ചാത്തലമാണ്. മാമാങ്കം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്.മനോജ് പിള്ള ക്യാമറയും, ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ചെയ്യും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.