രാജൻ പി ദേവിന്റെ മകൻ വിവാഹിതനായി..!! വീഡിയോ കാണാം
മലയാള സിനിമയിലെ പകരം വയ്്ക്കാനില്ലാത്ത വില്ലനായിരുന്നു രാജന്‍ പി ദേവ്. പരുക്കന്‍ ശബ്ദവും സ്വഭാവവും കൊണ്ട് വില്ലന്‍ വേഷങ്ങളിലൂടെ പ്രിയങ്കരനായ താരമായിരുന്നു അദ്ദേഹം. ഇപ്പോഴിതാ രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി പി. ദേവ് വിവാഹിതനായ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.
പ്രിയങ്കയാണ് താരത്തിന്റെ ജീവിത സഖിയായത്. ചടങ്ങ് താര സമ്പന്നമായാണ് ആഘോഷിച്ചത്. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരൊത്തുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കഴിഞ്ഞു.
ജയസൂര്യ നായകനായി എത്തിയ മിഥുന്‍ മാനുവല്‍ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ഉണ്ണി പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു. താര കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി അഭിനയ രംഗത്തുണ്ട്. ഉണ്ണിയുടേയും പ്രിയങ്കയുടേയും വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകുകയാണ്.