മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല..!! സഹായത്തിന് എത്തിയത് മമ്മൂട്ടി മാത്രം – മോളി കണ്ണമാലി
മലയാളത്തിന്റെ പ്രിയ നടി മോളി കണ്ണമാലിക്ക് കൈതാങ്ങായി എത്തിയത് മെഗാസ്റ്റാര്‍ മമ്മൂട്ടി മാത്രം. സമൂഹ മാധ്യമത്തിലൂടെ നടന് ബീനീഷ് ബാസ്റ്റില്‍ ഉള്‍പ്പെടെയുള്ളവര്‍ താരത്തിന്റെ ചികിത്സാ ചിലവുകള്‍ക്കായി സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഹൃദയ സമ്പന്ധമായി താരം കുറച്ചധികം നാളായി ചികിത്സയിലായിരുന്നു മോളി. അതിനാലാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.
വാര്‍ത്ത പുറത്ത് വന്നയുടെന്‍ മമ്മൂട്ടി വിവരം അറിയുകയും വേണ്ട ചികിത്സ ലഭ്യമാക്കാമെന്ന് അറിയിക്കുകയും ചെയ്തു. ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി എത്തിയതെന്നും താരത്തിന്റെ പി.എ വീട്ടില്‍ എത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചികിത്സയ്ക്കും തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും അറിയിച്ചു.
മോളിയ്ക്ക് അസുഖമെന്നുമില്ലെന്നും എല്ലാവരേയും തെറ്റിധരിപ്പിക്കുകയാണെന്നുമുളള ആരോപണങ്ങള്‍ പലയിടത്തു നിന്നായി ഉയര്‍ന്നിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മോളി കണ്ണമാലി തന്നെ രംഗത്ത് എത്തി വിവരിക്കുകയായിരുന്നു.
ചികില്‍സയുടെ ചെലവുകളെല്ലാം മമ്മൂട്ടി വഹിക്കുമെന്നും അറിയിച്ചു. പലരും വിളിച്ച് വിവരം തെരക്കാറുണ്ടെന്നും സഹായങ്ങളൊന്നും ആരും നല്‍കിയില്ലെന്നും താരത്തിന്റെ മകള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.