‘ഇതാണ് സുകുമാരന്റെ ജെനേസ്.. നട്ടെല്ല്..’ – വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടൻ പൃഥ്വിരാജ്

‘ഇതാണ് സുകുമാരന്റെ ജെനേസ്.. നട്ടെല്ല്..’ – വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടൻ പൃഥ്വിരാജ്

ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സിനിമ താരങ്ങളാണ് രംഗത്ത് എത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം നടക്കുമ്പോൾ മിണ്ടാതിരിക്കാൻ പറ്റില്ലായെന്ന് പറഞ്ഞ് സംവിധായകൻ അനുരാഗ് കശ്യപ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു നേരത്തെ.

ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് കൊണ്ട് ഫേസ്ബുക്കിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിപ്ലവം വീട്ടിൽ വളരുന്നതാണ്.. എല്ലായിപ്പോഴും’ അദ്ദേഹം ഫോട്ടോക്കൊപ്പം കുറിച്ചു. മുമ്പും ചില വിഷയങ്ങളിൽ പൃഥ്‌വി വ്യക്തമായ ചില നിലപാടുകൾ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ നട്ടെല്ല് ഉള്ള നടനെന്നാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

“ഇതാണ് സുകുമാരൻ ന്റെ ജെനേസ്.. നട്ടെല്ല്.. പണ്ട് കാസറഗോഡ് ഗവണ്മെന്റ് കോളേജ് അധ്യാപകൻ ആരുന്ന സുകുമാരനെ പറ്റി അറിയാവുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്..” ഒരു ആരാധകൻ ഇന്ന് അദ്ദേഹത്തിന്റെ പോസ്റ്റിന്റെ താഴെ നൽകിയ മറുപടിയാണ്. പ്രിത്വിരാജിന് പിന്തുണ നൽകി ഒരുപാട് പേർ കമന്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS

COMMENTS