മറന്നോ അന്നത്തെ പ്ലസ്ടുക്കാരി സുന്ദരിയെ..!! ഗ്ലാമറസ് ലുക്കിൽ ഗോളിലെ നായിക [ഫോട്ടോസ് കാണാം]

മറന്നോ അന്നത്തെ പ്ലസ്ടുക്കാരി സുന്ദരിയെ..!! ഗ്ലാമറസ് ലുക്കിൽ ഗോളിലെ നായിക [ഫോട്ടോസ് കാണാം]

ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കിയ കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലെ നായികയെ മലയാളികള്‍ അത്രപ്പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. നീതു എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അക്ഷ പര്‍ദസനി എന്ന മുംബൈ സ്വദേശിനി. മുസാഫിര്‍ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അക്ഷ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് രെജിത് മേനോനെ നായികനാക്കി 2007-ല്‍ റിലീസായ ഗോളിലൂടെയാണ് അക്ഷ അഭിനയ രംഗത്ത് സജീവമായത്.

മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ അക്ഷയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. നടി ഇന്‍സ്റ്റയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളത്രയും ശ്രദ്ധ നേടാറുണ്ട്.

മലയാളചിത്രം ഗോളിന് ശേഷം തെലുങ്കില്‍ യുവത, റേറേ, മെന്റല്‍ പോലീസ്, ബംഗാള്‍ ടൈഗര്‍, ഡിക്ടേറ്റര്‍, രാധ,റൈഡ്, അടി നൂവേ, ഖണ്ഡിരീഖാ, സത്രുവു തുടങ്ങിയ സിനിമകളിലും വേഷമിട്ടിരുന്നു. പിന്നീട് തമിഴില്‍ സലീം എന്ന ചിത്രത്തിലും കൂടാതെ ബോളിവുഡില്‍ രാംലീല, ലവ് യു ഫാമിലി എന്നീ ചിത്രങ്ങളിലും തിളങ്ങിയിരുന്നു.

സിനിമയില്‍ നിന്നെല്ലാം വിട്ട് താരം ഇപ്പോള്‍ മോഡലിങ്ങിലാണ് സജീവമാകുന്നത്. 2017ല്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ലവ് യു ഫാമിലിയിലാണ് അക്ഷ അവസാനമായി അഭിനയിച്ചത്.

CATEGORIES
TAGS

COMMENTS