ഭാമയുടെ വിവാഹവിരുന്നിൽ ക്യാമറകണ്ണുകൾ ഉടക്കിയത് നയൻതാരയിലേക്ക്..!! വീഡിയോ വൈറൽ

ഭാമയുടെ വിവാഹവിരുന്നിൽ ക്യാമറകണ്ണുകൾ ഉടക്കിയത് നയൻതാരയിലേക്ക്..!! വീഡിയോ വൈറൽ

ബാലതാരമായി വന്ന് പ്രേക്ഷകപ്രീതി നേടിയ പ്രിയ താരമാണ് നയന്‍ താര ചക്രവര്‍ത്തി. സിനിമകളില്‍ ബാലതാരമായി സൂപ്പര്‍ താരങ്ങളോടൊപ്പം താരം വേഷമിട്ടിട്ടുണ്ട്. ബേബി നയന്‍താര എന്ന പേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും നയന്‍താര ചക്രവര്‍ത്തി എന്ന പേരിലാണ് സിനിമ ഇന്‍ഡസ്ട്രി അറിയപ്പെടുന്നത്.

താരം ഇപ്പോള്‍ കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇപ്പോഴിതാ ഭാമയുടെ വിവാഹ വിരുന്ന് ചടങ്ങില്‍ നയന്‍താര എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. വളരെ മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മോഡേണ്‍ ലുക്കില്‍ തിളങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സാരിയില്‍ അതീവ സുന്ദരിയായാണ് നയന്‍താര വിവാഹ വിരുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സിനി ഹോം എന്ന ടീമാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്.

കല്യാണ ചടങ്ങിലെ പ്രധാന ആകര്‍ഷണത്തില്‍ നയന്‍താരയുമുണ്ടായിരുന്നു. ഇനി സിനിമയില്‍ സജീവമാകാനാണ് താരത്തിനെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മുന്‍നിര നായകന്മാരുടെ നായികയായി താരത്തിന് അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

CATEGORIES
TAGS

COMMENTS