ബാലേട്ടന്റെ മക്കൾ ഇന്ന് സീരിയലിൽ സൂപ്പർതാരങ്ങൾ; സഹോദരിമാരുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വി.എം വിനു സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ബാലേട്ടൻ. അത്താണിപറമ്പിൽ ബാലചന്ദ്രൻ എന്ന ബാലേട്ടനെയും ഭാര്യ രാധികയും അവരുടെ രണ്ട് മക്കളെയും അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ ആ സിനിമയിലുണ്ട്.
ആ ഒറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിയ രണ്ട് പേരാണ് ഗോപികയും കീർത്തനയും. മോഹൻലാലിൻറെ മകളായി ബാലേട്ടനിൽ അഭിനയിച്ചത് ഇവർ രണ്ടുപേരുമായിരുന്നു. എന്നാൽ ജീവിതത്തിലും ഇവർ സഹോദരിമാരാണ് എന്ന സത്യം പലർക്കും അറിയില്ല. ഇപ്പോഴിതാ അവരെ പറ്റിയുള്ള വാർത്തകളും ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്.
കോഴിക്കോട് സ്വദേശിനികളായ ഇരുവരും ഇപ്പോൾ സീരിയലിൽ സജീവമായി തുടരുന്നുണ്ട്. സിനിമയിലെ പോലെ ജീവിതത്തിലും ഗോപിക ചേച്ചിയും കീർത്തന അനിയത്തിയുമാണ്. ഗോപിക ആയൂർവേദ ഡോക്ടറും കീർത്തന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയും ആണ്. ഇരുവരും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സജീവമാണ്.
സോഷ്യൽ മീഡിയയിൽ ഇരുവരുടെയും പഴയ ചിത്രവും പുതിയ ചിത്രവും വൈറലാവൻ തുടങ്ങിയപ്പോളാണ് ആളുകൾ ഇവരെപ്പറ്റി തിരഞ്ഞത്. ബിജുമേനോൻ നായകനായ ശിവം എന്ന സിനിമയിലൂടെയാണ് ഗോപിക അഭിനയത്തിലേക്ക് വരുന്നത്. സദാനന്ദന്റെ സമയം എന്ന ദിലീപ് ചിത്രത്തിൽ കീർത്തന അഭിനയിച്ചിട്ടുണ്ട്.