‘പൃഥ്വിരാജ് ഒരു സംഭവം ആക്ടറാണ്, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്..’ – മനസ്സ് തുറന്ന് രജീഷ വിജയൻ

‘പൃഥ്വിരാജ് ഒരു സംഭവം ആക്ടറാണ്, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്..’ – മനസ്സ് തുറന്ന് രജീഷ വിജയൻ

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ എലിസബത്ത് കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി രജീഷ വിജയൻ. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി രജീഷ. സിനിമയിൽ എത്തും മുമ്പ് തന്നെ വളരെ പരിചിതയാണ് രജീഷ.

ഒരുപാട് ടി.വി പ്രോഗ്രാമുകളിൽ അവതാരകയായി തിളങ്ങിയ താരം ഉഗ്രം ഉജ്വലം എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ കുറെ ആരാധകരെ ഉണ്ടാക്കിയിരുന്നു. 2016-ൽ ആദ്യ സിനിമയിൽ അഭിനയിച്ച ശേഷം ഒരുപിടി മികച്ച സിനിമകളിൽ താരം ഭാഗമായി.

ആസിഫ് അലി, ദിലീപ്, വിനീത് ശ്രീനിവാസൻ, സണ്ണി വെയ്ൻ, സുരാജ് എന്നിവരുടെ കൂടെ ഒക്കെ അഭിനയിച്ചെങ്കിലും താരം കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നത് മറ്റൊരു നടനൊപ്പമാണ്. ഭാവിയിൽ ആരുടെ കൂടെ അഭിനയിക്കണമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. കൗമദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് രജീഷ ഈ കാര്യം വെളിപ്പെടുത്തിയത്.

‘എനിക്ക് കൂടുതൽ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാനാണ് ആഗ്രഹം. കാരണം മലയാളത്തിൽ ഒരുപാട് നല്ല സംവിധായകരുണ്ട്. പഴയ ആൾകാർ ആണെങ്കിലും ഇപ്പോൾ വന്ന ന്യൂ ജനറേഷൻ ആൾകാർ ആണെങ്കിലും ഒരുപാട് കഴിവുള്ള ആളുകളുണ്ട്. അവരുടെ കൂടെ വർക്ക് ചെയ്യണമെന്നാണ് എന്റെ പ്രധാന അഭിലാഷം. അതിലാര് കോ-സ്റ്റാർ ആയാലും ഒരു പ്രശ്‌നവുമില്ല.

എന്നാലും നമ്മുക്ക് ഒരു ആഗ്രഹമുണ്ടാവില്ലേ.. അത് പ്രിഥ്വിരാജിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നാണ്. ഒരു പ്രൊഫഷണൽ ആക്ടറാണ് അദ്ദേഹം. എന്നും പൃഥ്വിരാജ് എന്ന് പറയുമ്പോൾ എനിക്കൊരു ഭയങ്കര സംഭവം ആക്ടറാണ്. അതുകൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട്..’ രജീഷ പറഞ്ഞു.

CATEGORIES
TAGS