നിറവയറിൽ ദിവ്യ ഉണ്ണി..!! ഈ ചിരിക്ക് പിന്നിൽ കുടുംബം; ചിത്രം പകർത്തി ഭർത്താവ്

ക്രിസ്തുമസ് ആഘോഷത്തിന് നിറവിലാണ് ആണ് സിനിമാതാരങ്ങള്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി താരങ്ങളാണ് ആരാധകര്‍ക്കായി തങ്ങളുടെ ആശംസകള്‍ അറിയിച്ചത്. എല്ലാവര്‍ക്കും ഈ ക്രിസ്തുമസ് വളരെ സ്‌പെഷ്യല്‍ ആയിരുന്നു. ഇത്തവണത്തെ ക്രിസ്മസ് ആഘോഷം നടി ദിവ്യ ഉണ്ണിക്കും വളരെ സ്‌പെഷ്യല്‍ ആണ്. കാരണം താരം മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍.

ഭര്‍ത്താവ് അരുണിനും മക്കള്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദിവ്യ നൃത്ത രംഗത്ത് ഇപ്പോഴും സജീവമാണ്. താരത്തിന്റെ രണ്ടാമത്തെ വിവാഹ ശേഷം വീണ്ടും ചിലങ്ക അണിഞ്ഞ് വന്‍ തിരിച്ച് വരവാണ് ദിവ്യ ചെയ്തത്. ആദ്യ വിവാഹത്തില്‍ ഒരു മകളും മകനുമുണ്ട്.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി മലയാള സിനിമയില്‍ സജീവമായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. എന്‍ജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് കുടുംബമൊത്ത് താമസം. 2017ലാണ് ദിവ്യഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്.

CATEGORIES
TAGS

COMMENTS