ബാഗ് വാങ്ങിയ വില കൊണ്ട് ഒരു കാർ വാങ്ങാം..!! കരീനയുടെ ബാഗിൽ കണ്ണുടക്കി ആരാധകർ

ബാഗ് വാങ്ങിയ വില കൊണ്ട് ഒരു കാർ വാങ്ങാം..!! കരീനയുടെ ബാഗിൽ കണ്ണുടക്കി ആരാധകർ

സിനിമാ താരങ്ങളുടെ കോസ്‌മെറ്റിക്‌സിനെ ക്കുറിച്ചും ഡ്രസ്സുകളെ ക്കുറിച്ചും വാഹനങ്ങളെക്കുറിച്ചുമെല്ലാം ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹം ഏറെയാണ്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷരുടെ പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ അത്തരത്തില്‍ ഒരു കൗതുക വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും പുറത്ത് വരുന്നത്. ആരാധകരുടെ ബ്യൂട്ടി ഐക്കണ്‍ എന്ന വിളിപ്പേരുള്ള കരീന കപൂറിന്റെ പുതിയ വിശേഷം കേട്ടാണ് ആരാധകര്‍ അമ്പരക്കുന്നത്.

വ്യത്യസ്തമാര്‍ന്ന ലുക്കുകളില്‍ താരം മാധ്യമ ശ്രദ്ദ പിടിച്ചു പറ്റാറുണ്ട്. മകന്‍ തൈമൂറിന്റെ വിശേഷങ്ങള്‍ അറിയാനും ആരാധര്‍ക്ക് ഏറെ ഇഷ്ടമാണ്. കരീനയുടെ ലുക്കിനെയും തൈമൂറിനെയും പിന്തുടരാറുള്ള ക്യാമറ കണ്ണുകള്‍ ഇപ്പോള്‍ താരത്തിന്റെ ബാഗിലേക്കാണ് ശ്രദ്ദ തിരിക്കുന്നത്.

ഇത്തവണത്തെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനായി എത്തിയപ്പോള്‍ കരീന പിടിച്ച ബാഗാണ് ആളുകള്‍ ശ്രദ്ധിക്കപ്പെട്ടത്. കരീനയുടേത് വെറുമൊരു ബാഗല്ല, ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഹെര്‍മിസ് ഹിമാലയ ബിര്‍ക്കിന്റെ ബാഗാണ് താരം ഉപയോഗിക്കുന്നത്. ഏകദേശ വില എട്ടര ലക്ഷമാണ്.

CATEGORIES
TAGS

COMMENTS