നായികമാരുമായി ഇഴുകി ചേർന്ന് അഭിനയിക്കുന്നത് ബുദ്ധിമുട്ടിയാണ്, പലപ്പോഴും കൈ വിറയിക്കും..!! ദുൽഖർ സൽമാൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ മികച്ച അഭിനയത്തിലൂടെ ഇപ്പോള്‍ ബോളിവുഡിലേക്കും ചുവട് ഉറപ്പിച്ച് കഴിഞ്ഞു. മലയാളത്തിലെയും തെന്നിന്ത്യയിലേയും ഇപ്പോള്‍ ബോളിവുഡിലേയും മുന്‍നിര നായികമാര്‍ക്കൊപ്പവും താരം അഭിനയിച്ചു കഴിഞ്ഞു.

നേഹ ധൂപിയയുടെ ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിനെ ക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. ഭാഷ ഏതാണെങ്കിലും നായികമാരുമായി ഇഴുകി ചേര്‍ന്നഭിനയിക്കുമ്പോള്‍ തനിക്ക് കൈ വിറക്കാറുണ്ടെന്നും ബുദ്ധിമുട്ടിയാണ് പല സീനുകളും ചെയ്യുന്നതെന്നും താരം തുറന്ന് പറഞ്ഞു.

ഉമ്മയും ഭാര്യയുമായി അത്തരം രംഗങ്ങള്‍ ചെയ്യുക എന്നത് സ്‌നേഹം ഉണ്ടാക്കുന്ന കാര്യമാണെങ്കിലും സിനിമയിലേക്ക് വരുമ്പോള്‍ ആ സീനുകളൊക്കെ വളരെ കഷ്ടപ്പെട്ടാണ് ചെയ്യാറുള്ളത് എന്നും കൂട്ടിചേര്‍ത്തു.

ബോളിവുഡില്‍ സോനം കപൂറിനൊത്തു ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും ചില സീനുകളില്‍ മുടി ചെവിക്ക് പിന്നിലേക്ക് നീക്കേണ്ടതായി വരും അപ്പോഴൊക്കെ കംഫര്‍ട്ടബിള്‍ ആയി തോന്നാറില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

CATEGORIES
TAGS
NEWER POSTഏറ്റവും ഇഷ്ടം ബിയർ, രണ്ടെണ്ണം അടിച്ചാൽ നല്ലോണം സംസാരിക്കും..!! ആസിഫിന്റെ നായിക

COMMENTS