തണ്ണീർ മത്തനിലെ ആ മിടുക്കി അല്ലേ ഇത്?? നടി ഗോപികയുടെ ഫോട്ടോഷൂട്ട് വൈറൽ

തണ്ണീർ മത്തനിലെ ആ മിടുക്കി അല്ലേ ഇത്?? നടി ഗോപികയുടെ ഫോട്ടോഷൂട്ട് വൈറൽ

തീയേറ്ററുകളില്‍ മികച്ച വിജയം തീര്‍ത്ത ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രമായിരുന്നു സ്റ്റെഫി. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ നിരവധി താരങ്ങളെ മലയാളസിനിമയ്ക്ക് ലഭിച്ചിരുന്നു.

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് ഗോപിക രമേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ജെയ്‌സണ്‍ന്റെ കാമുകിയായാണ്‌ ഗോപിക എത്തിയത്.

ചിത്രത്തിലെ ഒരു മൂളലിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ദ നേടിയത്. ചിത്രം വിജയിച്ച ശേഷം ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്‌സാണ് ഗോപികയ്ക്ക് ലഭിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘അവള്‍ക്കൊരു വികാരവും ഇല്ലെന്നേ..’ എന്ന ജയ്‌സണ്‍ന്റെ ഡയലോഗിലൂടെയാണ് താരം ആരാധകരെ സ്വന്തമാക്കിയത്. സോള്‍ ഫാഷന്‍ ഡിസൈന്‍ ചെയ്ത സിംപിള്‍ ആന്റ് എലഗന്റ് ലുക്കിലുള്ള ഡ്രസാണ് താരം ഫോട്ടോഷൂട്ടില്‍ അണിഞ്ഞിരിക്കുന്നത്.

CATEGORIES
TAGS