ഞായറാഴ്ച രാജ്യത്ത് ‘ജനത കർഫ്യു’, ജനങ്ങൾ ആരും പുറത്തിറങ്ങരുത് – പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്ത് പ്രധാനമന്ത്രി. കൊവിഡ് 19 നെ നേരിടാന്‍ ജനതാ കര്‍ഫ്യു പ്രഖാപിക്കുകയും ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കി.

മാര്‍ച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാര്‍ സ്വയം ജനതാ കര്‍ഫ്യു പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മാത്രമല്ല ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നും കൂട്ടിചേര്‍ത്തു. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും പ്രാധനമന്ത്രി അറിയിച്ചു. മാത്രമല്ല ഈ വിഷയത്തെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഞാറാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ ഇവരൊഴികെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല.

CATEGORIES
TAGS
OLDER POSTനടി മംമ്ത മോഹൻദാസ് ഹോം ഐസലേഷനിൽ..!! രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്ന് താരം