ജയസൂര്യയോട് ഒന്നുകൂടണ്ടെയെന്ന് പൃഥ്വിരാജ്; സുപ്രിയയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. താരം ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായി തിരക്കിലാണ്. പൃഥ്വിരാജ് നായകനായി എത്തിയ 9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഡ്രൈവിങ് ലൈസന്‍സ്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമായിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയയുടെ ഏറ്റവും പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ ചിത്രം ചേര്‍ത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ ‘രണ്ട് മാസമായി വീട്ടില്‍ നിന്ന് പോയ ഈ താടിക്കാരനെ മിസ് ചെയ്യുന്നു എന്ന് സുപ്രിയ എഴുതിയിട്ടുമുണ്ട്.

ചിത്രം വളെര പ്പെട്ടന്ന് വൈറലായി. കൂടെ നടന്‍ ജയസൂര്യയുടെ കമന്റും. ടാ താടി കുരങ്ങാ എന്നാണ് ജയസൂര്യ ചിത്രത്തിന് താഴെ കമന്റ് ചെയ്ത്. കമന്റിന് തൊട്ട് പിന്നാലെ പൃഥ്വിയുടെ മറുപടിയും എത്തി. സംഭവം എന്തായാലും വൈറലായിരിക്കുകയാണ്. ഇരുവരുടേയും സൗഹൃദമാണിതെന്ന് ആരാധകര്‍ പറയുന്നു. ദീപ്തി സതിയാണ് ഡ്രൈവിങ് ലൈസന്‍സില്‍ പൃഥ്വിരാജിന്റെ നായിക.

CATEGORIES
TAGS

COMMENTS