ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതില്‍ അതൃപ്തി..!! ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദീപ

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതില്‍ അതൃപ്തി..!! ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദീപ

മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന നമ്മെ വിട്ട് പിരിഞ്ഞ തലൈവി ജയലളിതയുടെ ജീവിതം പ്രമേയമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ജയലളിതയുടെ കുടുംബാഗം.

ജയലളിതയുടെ ജീവിതം ഒരു സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും ഉള്‍പ്പെടുത്തേണ്ടി വരുമെന്നും അതില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നുമാണ് കുടുംബാഗം ദീപയുടെ ആരോപണം. തങ്ങളുടെ സ്വകാര്യതയെ ഈസിനിമയിലൂടെ നളിക്കുമെന്നും അതിനോട് താത്പര്യമില്ലെന്നും ദീപ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അറിയിച്ചു. സിനിമയ്ക്ക് മാത്രമല്ല ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ ഗൗതം മേനോന്‍ നിര്‍മിക്കാനിരുന്ന വെബ്സീരീസിനെതിരെയും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

എ.എല്‍ വിജയ് ആണ് ജയലളിതയുടെ ജീവിതം പ്രമേയമാക്കി ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പേര് തലൈവി എന്നാണ്. ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ തലൈവിയായി എത്തുന്നത്. ചിത്രത്തിനായി കങ്കണ ശാസ്ത്രീയ നൃത്തം പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം ബഹുഭാഷകളിലായാണ് പുറത്തിറിങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ്ങ് തുടങ്ങാനിരിക്കെയാണ് പുതിയ ഇപ്പോള്‍ വിവാദം തല പൊന്തിച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരിട്ടിരിക്കുന്നത്.

CATEGORIES
TAGS

COMMENTS