ജയറാമിന്റെ മകൾ വിവാഹിതയാകുന്നോ?? സംശയമുണർത്തി ഹൽദി ഫോട്ടോഷൂട്ട് ചിത്രങ്ങൾ
മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാർ ജയറാമിന്റെ മകൻ മാളവികയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഒരുപാട് കാത്തിരിക്കാറുണ്ട്. പഠനത്തിന് ശേഷം മോഡലിംഗിലേക്ക് തിരഞ്ഞ് മാളവിക പരസ്യ കമ്പനികളിൽ മോഡലിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും താരത്തിന് നിരവധി ആരാധകർ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.
താരത്തിന്റെ വിവാഹം ആണോ എന്ന തരത്തിൽ നിരവധി സംശയങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഉന്നയിക്കുന്നുണ്ട്. താരം ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രങ്ങളാണ് സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്. ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ഞ നിറമുള്ള വസ്ത്രം അണിഞ്ഞിരിക്കുന്ന താരത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ സത്യം ഇതാണ്. കണ്ടാൽ മാളവികയുടെ വിവാഹത്തിന്റെ ഹൽദി ഫോട്ടോസ് എന്ന് തോന്നിപ്പിക്കുന്ന ചിത്രം യഥാർത്ഥത്തിൽ വേദിക ഫാഷൻ എന്ന ഫാഷൻ ബ്യുട്ടീക്കിന് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
മോഡലിംഗിന്റെ ഭാഗമായി ചെയ്ത ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു ഇത്. സഹോദരൻ കാളിദാസ് സിനിമയിൽ സജീവമാണ്. കൊറോണ കാലത്ത് എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്നും താരം ഫോട്ടോക്ക് താഴെ പങ്കുവച്ചിട്ടുണ്ട്. മാളവികയുടെ സിനിമാപ്രവേശനത്തിന് കാത്തിരിക്കുകയാണ് ആരാധകർ.